Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിർജ്ജീവം; തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകും; ഡൽഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കാൻഡിനെ അറിയിക്കുമെന്നും പി.സി.ചാക്കോ

ഡൽഹിയിൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിർജ്ജീവം; തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകും; ഡൽഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കാൻഡിനെ അറിയിക്കുമെന്നും പി.സി.ചാക്കോ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് എക്‌സിറ്റ് പോളുകൾ വന്നതോടെ പരാജയം തുറന്നുസമ്മതിച്ച് മട്ടിലാണ് കോൺ്ഗ്രസ് നേതാക്കൾ. ആംആദ്മി പാർട്ടി വീണ്ടും അധികാരത്തിലേറുമെന്നും ബിജെപി സീറ്റ് നില മെച്ചപ്പെടുത്തുമെന്നുമാണ് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ സംഘടനാ സംവിധാനം നിർജീവമായിരുന്നെന്ന് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പി.സി. ചാക്കോ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നും ചാക്കോ പറഞ്ഞു.

സംഘടനാ സംവിധാനം സജ്ജമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കീർത്തി ആസാദ് പരാജയമായിരുന്നെന്നും ചാക്കോ വിമർശിച്ചു. ഡൽഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിക്കുമെന്നും കേരളത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും ചാക്കോ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP