Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല യുവതി പ്രവേശന വിഷയം: കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്; ഹൈക്കമാൻഡിന്റെ അനുമതി നേടിയെടുക്കാൻ രമേശ് ചെന്നിത്തല ഡൽഹിക്ക്; കേരളത്തിലെ സാഹചര്യങ്ങൾ രാഹുലിനെ ധരിപ്പിക്കും; തന്ത്രിമാരുടെ സമരത്തിന് ഐക്യദാർഢ്യം; പമ്പയിൽ മറ്റന്നാൾ നടക്കുന്ന സമരത്തിന് കോൺഗ്രസിന്റെ ശക്തമായ പിന്തുണ

ശബരിമല യുവതി പ്രവേശന വിഷയം: കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്; ഹൈക്കമാൻഡിന്റെ അനുമതി നേടിയെടുക്കാൻ രമേശ് ചെന്നിത്തല ഡൽഹിക്ക്; കേരളത്തിലെ സാഹചര്യങ്ങൾ രാഹുലിനെ ധരിപ്പിക്കും; തന്ത്രിമാരുടെ സമരത്തിന് ഐക്യദാർഢ്യം; പമ്പയിൽ മറ്റന്നാൾ നടക്കുന്ന സമരത്തിന് കോൺഗ്രസിന്റെ ശക്തമായ പിന്തുണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയമടക്കമുള്ള കാര്യങ്ങൾ ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിക്ക് പോകും. വിധിക്ക് ശേഷം കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിക്കും. മറ്റന്നാൾ പമ്പയിൽ നടക്കുന്ന സമരത്തിന് കോൺഗ്രസ് പിന്തുണ നൽകും, കെ. സുധാകരന്റെ നേതൃത്വത്തിലായിരിക്കും പമ്പയിൽ സമരം നടത്തും. തന്ത്രിമാരുടെ സമരത്തിനും കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തെ സ്വാഗതം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സമരം നേരിട്ട് ഏറ്റെടുക്കാനാവാത്ത നിലയിലായിരുന്നു സംസ്ഥാന നേതൃത്വം. പ്രത്യക്ഷസമരത്തിന് ഹൈക്കമാൻഡിന്റെ അനുമതി നേടിയെടുക്കാനാണ് ചെന്നിത്തലയുടെ ഡൽഹി സന്ദർശനമെന്നാണ് സൂചന.

നേരത്തെ ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരം കോൺഗ്രസ് ഏറ്റെടുത്ത് നടത്തേണ്ടതില്ലെന്നാണ് കെപിസിസി. രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചത്. നാമജപഘോഷയാത്രകളുടെ പേരിൽ ബിജെപി കളം പിടിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.

വിധി പ്രഖ്യാപനമുണ്ടായ ആദ്യ ദിവസങ്ങളിൽ അമ്പരന്ന് നിൽക്കുകയാണ് ബിജെപി ചെയ്തത്. വിധിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ആദ്യഘട്ടത്തിൽ ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമുണ്ടായത്. എന്നാൽ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മലക്കം മറിഞ്ഞ് വിശ്വാസികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയത് കോൺഗ്രസാണ്. അതും എഐസിസി ഈ വിഷയത്തിലെടുത്ത നിലപാട് തള്ളിക്കളഞ്ഞുകൊണ്ടാണ്.

'സുപ്രിംകോടതിയുടേത് ചരിത്രവിധി, തുല്യനീതി ഉറപ്പാക്കാനുള്ള ചുവടുവയ്‌പ്പ്. വിശ്വാസികൾക്കിടയിൽ വിവേചനം പാടില്ല' എന്നായിരുന്നു എഐസിസിയുടെ പ്രതികരണം. അതേസമയം അവിടെയും ഇവിടെയും തൊടാതെ എന്നാൽ അവിടെയും ഇവിടെയും തൊട്ടു എന്ന തരത്തിലുള്ള നിലപാടാണ് ഉമ്മൻ ചാണ്ടിയെടുത്തത്. 'കോടതി പരിശോധിച്ച സാഹചര്യമുണ്ട്. നിയമപരമായി, ഭരണഘടനാപരമായും. ആ പരിശോധന അവർ ഏറ്റവും ഭംഗിയായി നിർവഹിച്ചിരിക്കുന്നു. പക്ഷെ, അതേസമയത്ത് ഇവിടുത്തെ വികാരങ്ങളും ആചാരാനുഷ്ഠാനങ്ങളും ആചാരങ്ങളും.. ആ, അതും നമ്മുടെ സമൂഹത്തിൽ അവഗണിക്കാനാകാത്ത വിധത്തിൽ നിൽക്കുകയാണ്.' എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് എല്ലാ ആരാധനാലയങ്ങളും പ്രവർത്തിക്കേണ്ടത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെുയും അടിസ്ഥാനത്തിലാണ് എന്ന കാര്യം ഗൗരവമായി കാണേണ്ട കാര്യമാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അങ്ങനെ കർക്കശമായ ഒരു നിലപാട് എടുക്കാൻ സാധിക്കുമോയെന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. വലിയൊരു വിഭാഗം ആളുകളുടെ സെന്റിമെന്റ്സ് മുറിവേൽപ്പിക്കാൻ പറ്റുമോയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന ആവശ്യവുമായി കെ സുധാകരനെത്തുകയും ആന്റണിയും സുധീരനും മൗനത്തിലാകുകയും ചെയ്തതോടെ കോൺഗ്രസ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരാണെന്ന് വ്യക്തമായി. വിശ്വാസികളും സേവ് ശബരിമല സംഘങ്ങളും കളത്തിലിറങ്ങിയതോടെയാണ് രാഷ്ട്രീയ മുതലെടുപ്പിന്റെ സാധ്യത കോൺഗ്രസ് തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP