Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാംഗ്ലൂരിൽ നിന്ന് മലയാളികളുമായി കോൺഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു; ഫ്‌ളാഗ് ഓഫ് ചെയ്തത് കർണ്ണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ

ബാംഗ്ലൂരിൽ നിന്ന് മലയാളികളുമായി കോൺഗ്രസിന്റെ ആദ്യ ബസ് പുറപ്പെട്ടു; ഫ്‌ളാഗ് ഓഫ് ചെയ്തത് കർണ്ണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കേരളത്തിൽ മടക്കിയെത്തിക്കുന്നതിനുള്ള കോൺഗ്രസിന്റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളി യാത്രക്കാരുമായി ഇന്ന് രാത്രി (11.5.2020) 8 മണിക്ക് ബാംഗ്ളൂർ ഗാന്ധി ഭവനിലെ കെപിസിസി ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടു.

കർണ്ണാടക പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കെപിസിസിയുടെ അഭ്യർത്ഥന പ്രകാരം കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയത്.സാമൂഹിക അകലം പാലിച്ചായിരിക്കും ബസിൽ യാത്രക്കാരെ പ്രവേശിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകൾ ഉള്ളവർക്കാണ് യാത്ര ചെയ്യാൻ അനുമതി.

കേരളത്തിൽ നിന്ന് കെ എസ് ആർ ടി സി ബസുകൾ അയക്കണമെന്ന പ്രതിപക്ഷത്തിന്റെ നിരന്തര അഭ്യർത്ഥന സംസ്ഥാന സർക്കാർ തള്ളിയതിനെ തുടർന്നാണ് ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ കോൺഗ്രസ് നേതൃത്വം തിരുമാനിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ എൻ.എ.ഹാരിസ് എംഎ‍ൽഎയുടെ 969696 9232 എന്ന മൊബൈൽ നമ്പറിലോ [email protected] എന്ന ഇമെയിൽ ഐ.ഡിയിലോ ബന്ധപ്പെടണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP