Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് ജില്ലയിൽ നാളെ സമ്പൂർണ്ണ ലോക്ഡൗൺ; ബലിതർപ്പണത്തിനും വിലക്ക്; ജില്ലയിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കോഴിക്കോട് ജില്ലയിൽ നാളെ സമ്പൂർണ്ണ ലോക്ഡൗൺ; ബലിതർപ്പണത്തിനും വിലക്ക്; ജില്ലയിൽ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നാളെ (ജൂലൈ 19) സമ്പൂർണ്ണ ലോക്ഡൗൺ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ഡൗൺ തുടരും. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറക്കാൻ പാടില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനങ്ങൾ യാത്ര ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് 19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ജില്ലയിൽ ജൂലായ് 20, 21 തീയ്യതികളിൽ ക്ഷേത്രങ്ങളിലും മറ്റ് ബന്ധപ്പെട്ട സ്ഥലങ്ങളിലും ജനങ്ങൾ കൂടിച്ചേർന്ന് വാവ് ബലിതർപ്പണം നടത്തുന്നതും നിരോധിച്ചു ജില്ലാ കലക്ടർ ഉത്തരവിറക്കി. അതേസമയം വീടുകളിൽ ബലിതർപ്പണ ചടങ്ങുകൾ നടത്താവുന്നതാണ്. മതപരമായ ചടങ്ങുകളും കൂടിചേരലുകളും അനുവദിക്കില്ല. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ ജില്ലയിലെ ഷോപ്പിങ് കോപ്ലക്സുകൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ വാണിജ്യ/സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ സാംബശിവ റാവു മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

എല്ലാ തരത്തിലുള്ള വാണിജ്യ സ്ഥാപനങ്ങളിലും ശാരീരികാകലം പാലിച്ച് തിരക്ക് നിയന്ത്രിക്കേണ്ടതിനാൽ ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഇതിനായി ഓരോ വ്യപാരിയും അവരുടെ കടയുടെ വിസ്തീർണ്ണം സംബന്ധിച്ച ഡിക്ലറേഷൻ കടയുടെ പുറത്ത് പ്രദർശിപ്പിക്കണം. വാണിജ്യസ്ഥാപനങ്ങളിലും മാളുകളിലും ഉപഭോക്താക്കൾ തമ്മിൽ ആറ് അടി അകലം ഉറപ്പുവരുത്തേണ്ടതാണ്.
വ്യാപാരകേന്ദ്രങ്ങളിൽ എയർകണ്ടീഷൻ സിസ്റ്റം പ്രവർത്തിപ്പിക്കരുത്. പരമാവധി വെന്റിലേഷൻ സംവിധാനം ഏർപ്പെടുത്തണം. ഉപഭോക്താക്കൾക്കായി ബ്രേക്ക് ദ ചെയിൻസൗകര്യം ഉറപ്പുവരുത്തുന്നതിന് സജ്ജീകരണം ഏർപ്പെടുത്തണം. കടകളിലെ സിസിടിവി പൂർണ്ണമായും പ്രവർത്തന സജ്ജമാക്കണം. കടകളിലെ തിരക്ക് വിശകലനം ചെയ്യുന്നതിന് ഇവ പരിശോധനയ്ക്ക് വിധേയമാക്കും.

ഷോപ്പിങ് സെന്ററുകളിലും മാളുകളിലും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും പൊലീസ് സ്‌ക്വാഡുകൾ ഉറപ്പുവരുത്തണം. നിബന്ധനകൾ ലംഘിക്കപ്പെടുകയാണെങ്കിൽ പൊലീസ് വിവരം തഹസിൽദാർമാർക്ക് കൈമാറണം. തഹസിൽദാരുടെ നിർദ്ദേശമനുസരിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണം. താലൂക്ക് അടിസ്ഥാനത്തിലുള്ള നോഡൽ ഓഫീസർമാർ (സബ് കലക്ടർ/റവന്യൂഡിവിഷണൽ ഓഫീസർ/ഡെപ്യൂട്ടി കലക്ടർ) പരിശോധന നടത്തി മാർഗ്ഗനിർദ്ദേശങ്ങൾ സ്ഥാപന ഉടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശം നോഡൽ ഓഫീസർമാർ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സെക്രട്ടറിക്ക് നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP