Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി; ഉച്ചയ്ക്ക് മൂന്നു മണിക്ക് തുടങ്ങിയ നടിയുടെ മൊഴിയെടുപ്പ് അവസാനിച്ചത് അഞ്ചരയോടെ

ശ്രീകുമാർ മേനോനെതിരായ പരാതിയിൽ മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി; ഉച്ചയ്ക്ക് മൂന്നു മണിക്ക് തുടങ്ങിയ നടിയുടെ മൊഴിയെടുപ്പ് അവസാനിച്ചത് അഞ്ചരയോടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നടിയുടെ മൊഴി രേഖപ്പെടുത്തൽ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ചര വരെ നീണ്ടു. ശ്രീകുമാർ മേനോനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി.

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ബിഗ് ബജറ്റ് സിനിമയിൽ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ മഞ്ജു ആരോപിച്ചു. മഞ്ജുവാര്യർ നൽകിയ പരാതിയിൽ മഞ്ജു വാര്യരുടെയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP