Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ചെന്നിത്തലയ്ക്ക് പണം നൽകി; ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് പരാതി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ രമേശ് ചെന്നിത്തലയക്കും മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. സിപിഐ ജില്ലാ കമ്മിറ്റി അംഗം പി കെ രാജുവാണ് പരാതി നൽകിയത്. ഇതേ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടക്ക് മുന്നിൽ മറ്റ് പരാതികൾ കൂടി ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബാർ ഉടമയായ ബിജു രമേശ് മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ എന്നിവർക്കെതിരെ ആരോപണമുന്നയിച്ചത്. കെഎം മാണിക്കെതിരെയുള്ള പരാതി പിൻവലിക്കാൻ മകൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു രമേശ് ആരോപിച്ചു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ എന്നിവർക്കെതിരെയും ബിജു രമേശ് ആരോപണം ഉന്നയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP