Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗൾഫിൽ നിന്ന് നാട്ടിലെത്തി യുവാവ് കൂട്ടുകാരുമായി സംസാരിച്ച് നിൽക്കവെ വിരട്ടിയോടിച്ച് പൊലീസ്; എല്ലാരേയും ഓടിച്ചശേഷം യുവാവിന്റെ പുത്തൻ ബൈക്ക് ആറ്റിൽ തള്ളിയെന്ന് പരാതി; പൊലീസ് ക്രൂരതയ്‌ക്കെതിരെ പരാതിയുമായി പ്രവാസി മലയാളി

ഗൾഫിൽ നിന്ന് നാട്ടിലെത്തി യുവാവ് കൂട്ടുകാരുമായി സംസാരിച്ച് നിൽക്കവെ വിരട്ടിയോടിച്ച് പൊലീസ്; എല്ലാരേയും ഓടിച്ചശേഷം യുവാവിന്റെ പുത്തൻ ബൈക്ക് ആറ്റിൽ തള്ളിയെന്ന് പരാതി; പൊലീസ് ക്രൂരതയ്‌ക്കെതിരെ പരാതിയുമായി പ്രവാസി മലയാളി

പുനലൂർ: ഗൾഫിൽ നിന്ന് എത്തി നാട്ടിൽ കൂട്ടുകാരുമായി സംസാരിച്ചു നിൽക്കവെ പൊലീസ് എത്തി വിരട്ടിയോടിച്ചു. ഇതിന് പിന്നാലെ തന്റെ പുത്തൻ ബൈക്ക് ആറ്റിൽ തള്ളിയെന്നും പരാതിയുമായി യുവാവ്. പുത്തൻ ബൈക്ക് ആറ്റിൽത്തള്ളിയ പൊലീസ് ക്രൂരതക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പവാസി യുവാവ്. ആറ്റിൽത്തന്നെ കിടക്കുന്ന ബൈക്കിന്റെ വീഡിയോ എടുത്ത് തെളിവുസഹിതം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയാണ് പുനലൂർ സ്വദേശിയായ യുവാവ് പൊലീസിനെതിരേ പോരാടുന്നത്.

പുനലൂർ കക്കോടി സ്വദേശി ബിജുവാണ് പുനലൂർ പൊലീസിനെതിരേ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന ബിജു ഫെബ്രുവരി 2 നാണ് നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ടാണ് ബിജുവിന്റെ പുത്തൻ ബൈക്ക് പൊലീസ് ആറ്റിൽത്തള്ളിയത്. വീടിനു സമീപത്തെ പുഴയോരത്ത് രാത്രി പത്തുമണിയോടെ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ പുനലൂർ സ്റ്റേഷനിലെ പൊലീസുകാർ ജീപ്പിൽ സ്ഥലത്തെത്തി വീട്ടിൽപ്പോകാൻ ആവശ്യപ്പെട്ടു.

വീട് അടുത്താണെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ഓടിച്ചു. തുടർന്ന് അവിടെ നിർത്തിയിട്ടിരുന്ന ബൈക്ക് അടിച്ചുതകർത്ത് ആറ്റിൽത്തള്ളുകയായിരുന്നുവെന്ന് ബിജു പറയുന്നു. ആറ്റിൽത്തന്നെ കിടക്കുന്ന ബൈക്കിന്റെ വീഡിയോ എടുത്ത് പരാതിക്കൊപ്പം നൽകിയ ബിജു, നീതി ലഭിക്കുന്നതിന് സോഷ്യൽമീഡിയയുടെ സഹായവും തേടിയിട്ടുണ്ട്.

കെഎൽ 25 കെ 3643 നമ്പർ ബൈക്ക് പൊലീസ് പുഴയിൽ തള്ളിയിട്ടെന്നാണ് പരാതി. ബൈക്ക് അടിച്ചുതകർത്തെന്നും ഇപ്പോഴും വാഹനം വെള്ളത്തിലാണെന്നും വ്യക്തമാക്കിയാണ് വീഡിയോയും നൽകിയിട്ടുള്ളത്. വളരെ മാന്യമായി പെരുമാറേണ്ട പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരത്തൽ വേണ്ടാതീനം കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. രാത്രി ആറ്റിന്റെ കരയിൽ കഴുകിവച്ചിരുന്ന ബൈക്കാണ് ലൈറ്റുകൾ അടിച്ച് പൊട്ടിച്ച് ആറ്റിൽ തള്ളിയതെന്നാണ് ആക്ഷേപം. പൊലീസ് പട്രോളിങ് എന്ന പേരിൽ നിരപരാധികളുടെ നെഞ്ചത്തുകേറുന്ന കുത്തിക്കഴപ്പാണ് ഇതെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP