Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

എട്ടുമണിയായാൽ അടിച്ച് കോൺതെറ്റി നടക്കുന്ന സ്ത്രീ'യാണ് അരുന്ധതി റോയി; സ്ത്രീവിരുദ്ധ പരാമർശത്തിൽ അഡ്വ. ജയശങ്കറിനെതിരെ പരാതി; കമീഷണർക്ക് പരാതി നൽകിയത് എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ

എട്ടുമണിയായാൽ അടിച്ച് കോൺതെറ്റി നടക്കുന്ന സ്ത്രീ'യാണ് അരുന്ധതി റോയി; സ്ത്രീവിരുദ്ധ പരാമർശത്തിൽ അഡ്വ. ജയശങ്കറിനെതിരെ പരാതി; കമീഷണർക്ക് പരാതി നൽകിയത് എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അരുന്ധതി റോയിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിലായിരുന്നു അഡ്വ. ജയശങ്കർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ലോ കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകരാണ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

'ഗാന്ധിയും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിലായിരുന്നു പാനൽ ചർച്ച. ഗാന്ധിയുടെ ജാതി സങ്കൽപ്പത്തെ കുറിച്ച് സദസിൽ നിന്ന് ചോദ്യം ഉയർന്നതോടെ എവിടെയെങ്കിലും കേട്ട കാര്യങ്ങൾ എടുത്ത് വിലയിരുത്തുന്നത് ശരിയല്ലെന്നായിരുന്നു ജയശങ്കർ മറുപടി നൽകിയത്. എന്നാൽ അരുന്ധതി റോയിയുടെ 'അനിഹിലേഷൻ ഓഫ് കാസ്റ്റ്' എന്ന കൃതിയിൽ ഉന്നയിച്ച വിഷയമാണിതെന്ന് ചോദ്യകർത്താവ് ചൂണ്ടിക്കാട്ടി. ഇതോടെയാണ് ജയശങ്കർ.

എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ അരുന്ധതി റോയിയെ അധിക്ഷേപിച്ച് സംസാരിച്ചത്.നിങ്ങളെ പോലുള്ള ആളുകളാണ് അരുന്ധതി റോയിയെ കൊണ്ടുനടക്കുന്നത്. പണ്ട് എന്തോ നോവലെഴുതി അവാർഡ് കിട്ടിയതല്ലേ അവർക്ക്. വൈകുന്നേരം എട്ടുമണിയായാൽ അടിച്ചുകോൺ തെറ്റി നടക്കുന്ന സ്ത്രീയാണ് അരുന്ധതി റോയ് എന്നും ജയശങ്കർ പറഞ്ഞു.

അഡ്വ. ജയശങ്കറിന്റെ പരാമർശം സ്ത്രീ വിരുദ്ധവും ആധുനിക സമൂഹത്തിന് നിരക്കാത്തതുമാണെന്ന് എസ്എഫ്‌ഐ നൽകിയ പരാതിയിൽ പറയുന്നു. നാളെയുടെ പ്രതീക്ഷയായ വിദ്യാർത്ഥികൾ പഠിക്കുന്ന കലാലയത്തിൽ മാതൃകയാകേണ്ടവരിൽ നിന്ന് ഏറ്റവും സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ് ഉണ്ടായതെന്നും, ജയശങ്കറിനെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP