Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പെൺകുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് അവർക്ക് കുട്ടികളെ നൽകണമെന്ന് മലയാളിയുടെ ഫേസ്‌ബുക് കമന്റ്; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു; സാമുദായിക സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ആവശ്യം

മുസ്ലിം പെൺകുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് അവർക്ക് കുട്ടികളെ നൽകണമെന്ന് മലയാളിയുടെ ഫേസ്‌ബുക് കമന്റ്; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു; സാമുദായിക സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ആവശ്യം

കോഴിക്കോട്: മുസ്ലിം പെൺകുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി മലയാളി.രാധാകൃഷ്ണൻ പിള്ളയെന്ന വ്യക്തിയാണ് ഫേസ്‌ബുക്കിലൂടെ ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പോസ്റ്റിനു കീഴിൽ രാധാകൃഷ്ണൻ ഇട്ട കമന്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്.'എല്ലാ മുസ്ലിം പെൺകുട്ടികളേയും ബലാത്സംഗം ചെയ്ത് അവർക്കു കുട്ടികളെ നൽകണ'മെന്നാണ് രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹിന്ദു ഹെൽപ്പ്‌ലൈൻ കോഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്യാംപ്രസാദ് വടകര എന്നയാൾ പോസ്റ്റ് ചെയ്തിരിക്കുന്നതിനു താഴെയാണ് രാധാകൃഷ്ണൻ ബലാത്സംഗത്തിനാഹ്വാനവുമായി കമന്റിട്ടിരിക്കുന്നത്.

'ഹിന്ദു പെൺകുട്ടിയെ കൊണ്ടുപോയി മതംമാറ്റി ഭീകരവാദത്തിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞപ്പോൾ അതിനെതിരെയുള്ള ബദൽ യുദ്ധക്കാരുടെ പോർവിളി തുടരുന്നു...നിന്റെയൊക്കെ നാലുകെട്ടി നിർത്തിയിട്ടില്ലേ, അവളുമാരെ വിട്ടാൽ മതി ഐഎസ്സിലേക്ക്...ഹിന്ദുവിന്റെ നെഞ്ചത്തു കയറാൻ വരണ്ട' എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴിലാണ് രാധാകൃഷ്ണൻപിള്ള കമന്റുമായെത്തിയത്.

പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമുദായങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കുന്ന, ബലാൽസംഗത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പരിധിയിൽ വരുന്ന 153 എ അനുസരിച്ചുള്ള കുറ്റം ആണിതെന്നും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമാണ് പലരും ആവശ്യപ്പെടുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP