Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ കോളജുകളിൽ തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസ്; ക്ലാസുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ നിർവഹിക്കും; അക്കാദമിക്ക് കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈം ടേബിളുകൾ; സാങ്കേതിക സംവിധാനം ലഭ്യമല്ലാത്ത കുട്ടികൾക്ക് അവ ഒരുക്കാനും നിർദ്ദേശം  

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളജുകളിൽ തിങ്കളാഴ്ച മുതൽ ഓൺലൈൻ അദ്ധ്യാപനം ആരംഭിക്കും. ക്ലാസുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി. ജലീൽ ലൈവ് ക്ലാസ് നടത്തി നിർവഹിക്കും. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളജുകളിലും മറ്റുള്ളവർക്ക് ഈ ലിങ്കിലും തത്സമയം ലഭിക്കും.

സംസ്ഥാനത്തെ ഒന്നുമുതൽ പിജി വരെയുള്ള എല്ലാ ക്ലാസുകളും ജൂൺ ഒന്നിന് ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അധ്യയനം. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയാറാക്കി രാവിലെ 8.30-ന് തുടങ്ങി ഉച്ചയ്ക്ക് 1.30-ന് അവസാനിക്കുന്ന രീതിയിൽ അദ്ധ്യാപകർ ഓൺലൈനിൽ കൂടി ക്ലാസുകൾ കൈകാര്യം ചെയ്യും.

കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അദ്ധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളജുകളിൽ ഹാജരാകുകയും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസുകൾ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവൻസമയ ലൈവ് ക്ലാസുകൾ നൽകും. ഇതിന്റെ പരിമിതി മറികടക്കാൻ അദ്ധ്യാപകൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന വീഡിയോകളോ മറ്റു പ്രഗത്ഭർ നയിക്കുന്ന ക്ലാസുകളുടെ വീഡിയോകളോ കുട്ടികൾക്ക് നൽകും.

നിശ്ചിത ഇടവേളകളിൽ ലൈവ് ക്ലാസുകൾ വഴി നേരിട്ട് ആശയ സംവാദം നടത്തും. ഇതുവഴി മുഴുവൻ സമയവും ലൈവ് ക്ലാസ്‌റൂം ലഭ്യമാകുന്നതിനുള്ള പരിമിതികൾ ഒരളവുവരെ മറികടക്കാൻ സാധിക്കുമെന്ന് സർക്കാർ കരുതുന്നത്. ഓൺലൈൻ ക്ലാസുകൾക്ക് വേണ്ട സാങ്കേതിക സംവിധനങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ കോളജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ പ്രിൻസിപ്പൽമാർ ഒരുക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP