Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയിച്ചതിന്റെ പേരിൽ കോളേജിൽ നിന്നും പുറത്താക്കി; പഠനം വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ ആത്മഹത്യ ചെയ്തു; തൊടുപുഴ അൽഅസ്ഹർ കോളേജ് വിദ്യാർത്ഥികൾ സമരത്തിൽ

പ്രണയിച്ചതിന്റെ പേരിൽ കോളേജിൽ നിന്നും പുറത്താക്കി; പഠനം വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ ആത്മഹത്യ ചെയ്തു; തൊടുപുഴ അൽഅസ്ഹർ കോളേജ് വിദ്യാർത്ഥികൾ സമരത്തിൽ

തൊടുപുഴ: പ്രണയച്ചതിന്റെ പേരിൽ കോളേജിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൊടുപുഴ മുതലക്കൂടം വെളിയത്ത് അസീസിന്റെ മകൻ ലത്തീഫ് (22) ആണ് ആത്മഹത്യ ചെയ്തത്. ഈമാസം 11ാം തീയതി വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ട ലത്തീഫിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

തൊടുപുഴ അൽ അസ്ഹർ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ലത്തീഫിനെ ഇതേ കോളേജിലെ തന്നെ മറ്റൊരു വിദ്യാർത്ഥിനിയുമായുള്ള പ്രണയത്തിന്റെ പേരിൽ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്യുകയായിരുന്നു. കുറച്ചുകാലമായി ഈ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു ലത്തീഫ്. ഇതുമായി ബന്ധപ്പെട്ട ചില പരാതികൾ മാനേജ്‌മെന്റിന് ലഭിച്ചു. തുടർന്നാണ് ലത്തീഫിനെ കോളേജ് മാനേജ്‌മെന്റ് അധികൃതർ വിളിപ്പിക്കുകയും സസ്‌പെന്റ് ചെയ്തതും. സസ്‌പെന്റ് ചെയ്തതിൽ പരാതിയില്ലെന്ന് കോളേജ് അധികൃതർ എഴുതി വാങ്ങിയെന്നും സഹപാഠികൾ പറഞ്ഞു. കോളേജ് പഠനം വഴിമുട്ടിയ യുവാവ് തുടർന്നു പഠിക്കാൻ സാധിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് ചില അദ്ധ്യാപകരോടും പറഞ്ഞിരുന്നത്രേ.

മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വന്നാൽ മാത്രമേ തുടർന്നു പഠിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മാനേജ്‌മെന്റ് പറഞ്ഞു. എന്നാൽ സസ്‌പെന്റ് ചെയ്ത കാര്യം വീട്ടുകാരെ അറിയിക്കാൻ ലത്തീഫ് തയ്യാറായില്ല. തുടർന്ന് അദ്ധ്യാപകരെയും കണ്ട് തന്റെ ക്ലാസിൽ കയറ്റണമെന്ന് അഭ്യർത്ഥിച്ചെങ്കിലും മാനേജ്‌മെന്റ് വിട്ടുവീഴ്‌ച്ചക്ക് തയ്യാറായില്ല. തുടർന്നാണ് വിഷമത്താൽ ലത്തീഫ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടാഴ്‌ച്ചയായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ലത്തീഫ് ഇന്ന് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിൽ വിദ്യാർത്ഥികൾ ഇന്ന് പഠിപ്പു മുടക്കി സമരം ചെയ്തു.

മാനേജ്‌മെന്റ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയതു കൊണ്ടാണ് ലത്തീഫ് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ ആരോപിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ലത്തീഫിന്റെ പിതാവ് അസീസ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP