Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകടനം നടത്തിയതിന്റെ പേരിൽ അമ്പതോളം ജീവനക്കാർക്കെതിരേ കേസെടുത്തതിന്റെ ദേഷ്യം തീരുന്നില്ല; എറണാകുളം കലക്ടർ രാജമാണിക്യത്തിനു യാത്രയയപ്പു നൽകണോയെന്ന കാര്യത്തിൽ സിപിഐ സംഘടനയിൽ തർക്കം

പ്രകടനം നടത്തിയതിന്റെ പേരിൽ അമ്പതോളം ജീവനക്കാർക്കെതിരേ കേസെടുത്തതിന്റെ ദേഷ്യം തീരുന്നില്ല; എറണാകുളം കലക്ടർ രാജമാണിക്യത്തിനു യാത്രയയപ്പു നൽകണോയെന്ന കാര്യത്തിൽ സിപിഐ സംഘടനയിൽ തർക്കം

കാക്കനാട്: ജില്ലാ ഭരണത്തലവന് യാത്രയയപ്പ് നൽകുന്നതു സംബന്ധിച്ച് എറണാകുളം കളക്ടറേറ്റിൽ വിവാദം. രണ്ടര വർഷം കൊണ്ട് ജനകീയനായി മാറിയ എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിനു യാത്രയപ്പ് നൽകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ രണ്ടു തട്ടിലായി.

കളക്ടറുടെ ഉത്തരവ് ലംഘിച്ച് സിവിൽ സ്റ്റേഷനിൽ പ്രകടനവും പൊതുസമ്മേളനവും നടത്തിയ അന്നത്തെ പ്രതിപക്ഷ യൂണിയൻ നേതാക്കൾക്കെതിരെ നടപടിയെടുത്തതാണ് ഒരു വിഭാഗം ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇടതുസർക്കാർ അധികാരമെറ്റെടുത്തതോടെ കളക്ടറെ പുകച്ചുപുറത്താക്കാൻ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ നേതാക്കൾ സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

ഇവർ ആവശ്യപ്പെട്ട ജീവനക്കാരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ നേതാക്കൾ നൽകിയ ലിസ്റ്റ് കളക്ടർ തിരസ്‌കരിച്ചതും ജോയിന്റ് കൗൺസിൽ നേതാക്കളെ കളക്ടർക്കെതിരെ തിരിച്ചിരുന്നു. ഭൂമി പോക്കുവരവ് നടത്തിയതിൽ അഴിമതി ആരോപണമുന്നയിച്ച് അടുത്തയിടെ സിപിഐ യുവജന, വിദ്യാർത്ഥി സംഘടനകൾ സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കളക്ടറേറ്റിൽ പ്രകടനം നടത്തിയതിന്റെ പേരിൽ കളക്ടർ നിർദേശത്തെതുടർന്ന് അമ്പതോളം ജീവനക്കാർക്കെതിരെ കേസുണ്ടെന്നും പലരും ജാമ്യത്തിലാണെന്നുമാണ് ജോയിന്റ് കൗൺസിൽ നേതാക്കൾ പറയുന്നത്. ഇപ്പോഴും വനിതാ ജീവനക്കാർ ഉൾപ്പെടെ ഈ കേസിൽ ഇടയ്ക്ക് ഇടയ്ക്ക് ജാമ്യം എടുത്തുകൊണ്ടിരിക്കുകയാണത്രെ. അതുകൊണ്ട് തന്നെ കളക്ടർക്ക് യാത്രയപ്പ് നൽകുന്നതിൽ സ്റ്റാഫ് കൗൺസിലെ ഒരു വിഭാഗം ജീവനക്കാർക്കിടയിൽ അമർഷം പുകയുന്നത്.

ഈ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കളക്ടർക്ക് സമുചിതമായ യാത്രയയപ്പ് നൽകണമോ എന്ന ചോദ്യമാണ് ജോയിന്റ് കൗൺസിൽ നേതാക്കൾ ചോദിക്കുന്നത്. എന്നാൽ യാത്രയയപ്പ് നൽകണമെന്നു മറുവിഭാഗം വാദിക്കുന്നു. തിങ്കളാഴ്ച യാത്രയയപ്പ് നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. അതിനിടെ, യാത്രയയപ്പ് നൽകിയാൽ സ്വീകരിക്കുമോ എന്ന് കളക്ടറോട് ചോദിക്കാനും ഉദ്ദേശിച്ചിട്ടുണ്ടെന്ന് ചില സംഘടനാ പ്രതിനിധികൾ പറഞ്ഞു. ഈ പ്രശ്നത്തിനിടെ വെള്ളിയാഴ്ച തഹിസൽദാർമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ കളക്ടർക്ക് യാത്രയയപ്പ് ചടങ്ങും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP