Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരിയാറിന്റെ കൈവഴിയിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടത്തിൽ പെട്ടത് ബി.ബി.എ വിദ്യാർത്ഥി സജിത്ത്

പെരിയാറിന്റെ കൈവഴിയിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടത്തിൽ പെട്ടത് ബി.ബി.എ വിദ്യാർത്ഥി സജിത്ത്

സ്വന്തം ലേഖകൻ

ദേശം (എറണാകുളം): ബി.ബി.എ വിദ്യാർത്ഥി കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ പെരിയാറിന്റെ കൈവഴിയിൽ മുങ്ങിമരിച്ചു. വൈറ്റില തമ്മനം ചക്കരപ്പറമ്പ് പറയൻകണ്ണായത്ത് വീട്ടിൽ അജയൻ - ആശ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽപെട്ട സജിത്താണ് ( അച്ചു-21 ) മരിച്ചത്.

പെരിയാറിന്റെ കൈവഴിയായ തൂമ്പാത്തോട് ക്രഷർക്കടവിലായിരുന്നു അപകടം. സജിത്തിന്റെ പിതാവ് അജയന്റെ ജ്യേഷ്ഠൻ രാജന്റെ ഭാര്യ ദേശം പുറയാർ സ്വദേശിനി ഗീത ( മുൻ സി.ഡി.എസ് അധ്യക്ഷ ) കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ബാത്ത്‌റൂമിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. അന്ന് മുതൽ സജിത്ത് ഗീതയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 11.45ഓടെ മറ്റ് രണ്ട് കൂട്ടുകാരും ചേർന്നാണ് പുഴയിൽ കുളിക്കാനെത്തിയത്.

സജിത്ത് പുഴയിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയും, ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പറയുന്നു.

ആലുവ ഉളിയന്നൂരിലെ മുങ്ങൽ വിദഗ്ദരെത്തി ഒരു മണിക്കൂറിനകം മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശരത്, അപ്പു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP