Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണം; വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണം; സമാധാനം പുനഃ സ്ഥാപിക്കണമെന്നും ഗവർണർ

കാമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണം; വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണം; സമാധാനം പുനഃ സ്ഥാപിക്കണമെന്നും ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണമെന്ന് ഗവർണർ പി സദാശിവം. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. നിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാമ്പസുകളിൽ സമാധാനം വേണം. ക്യമ്പസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. കൊച്ചിയിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റി സംഘർഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും വിശദമായ റിപ്പോർട്ട് കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവർണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഘർഷങ്ങളെ വിമർശിച്ച് നേരത്തേയും ഗവർണർ രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ഗവർണർ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP