Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഗുണനിലവാരമില്ല: നാല് പ്രമുഖ വെളിച്ചെണ്ണ ബ്രാന്റുകൾക്കും ടൊമാറ്റോ സോസ് കമ്പനിക്കും പിഴ ചുമത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; പിഴയിട്ടത് കെപിഎൻ ശുദ്ധം, കിച്ചൻ ടേസ്റ്റി, ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാൻഡ് വെളിച്ചെണ്ണകൾക്ക്

ഗുണനിലവാരമില്ല: നാല് പ്രമുഖ വെളിച്ചെണ്ണ ബ്രാന്റുകൾക്കും ടൊമാറ്റോ സോസ് കമ്പനിക്കും പിഴ ചുമത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്; പിഴയിട്ടത് കെപിഎൻ ശുദ്ധം, കിച്ചൻ ടേസ്റ്റി, ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാൻഡ് വെളിച്ചെണ്ണകൾക്ക്

സ്വന്തം ലേഖകൻ

കൊച്ചി: മോശം ഗുണനിലവാരത്തിലുള്ള നാല് വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് പിഴ ചുമത്തി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. 'കെ.പി.എൻ ശുദ്ധം', 'കിച്ചൻ ടേസ്റ്റി', 'ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ', കേരളീയം എന്നീ ബ്രാൻഡുകൾക്കാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം പിഴയിട്ടിരിക്കുന്നത്. ഈ നാല് ബ്രാൻഡും ഉത്പാദിപ്പിക്കുന്ന 'കൈരളി ഓയിൽ കിഴക്കമ്പലം' എന്ന സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷൻ കേസുകളിലായി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആറ് ലക്ഷം രൂപ പിഴ ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ആർ.ഡി.ഒ ആണ് പിഴ ചുമത്തികൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ചിരിക്കുന്നത്.കൈരളി ഓയിലിനൊപ്പം പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവർത്തിക്കുന്ന എ.ബി.എച്ച് ട്രേഡിങ് കമ്പനി ഉത്പാദിപ്പിച്ച് 'കൊച്ചിൻ ട്രേഡിങ് കമ്പനി അല്ലപ്ര' വിതരണം ചെയ്യുന്ന 'കേരളീയം കോക്കനട്ട് ഓയിലി'നും ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

എ.ബി.എച്ച് ട്രേഡിങ് കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.വെളിച്ചണ്ണയ്ക്ക് പുറമെ കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന പി.കെ.എം പ്രൈം ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസും പിടികൂടിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് ഈ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്.പേരുകേട്ട ബ്രാൻഡുകളോട് മത്സരിക്കുന്നതിനായി അവയുടെ ബ്രാൻഡ് നെയിമിനോട് സാമ്യമുള്ള പേരുകൾ തിരഞ്ഞെടുത്താണ് ഗുണനിലവാരമില്ലാത്ത ഈ വെളിച്ചെണ്ണയും സോസും കമ്പനി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

ജനങ്ങൾ മാത്രമല്ല പ്രമുഖ ഹോട്ടലുകൾ പോലും ഈ മായം കലർന്ന ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാണെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മാത്രമല്ല വ്യാജവെളിച്ചെണ്ണയുടെയും മറ്റ് ഉത്പ്പന്നങ്ങളുടെയും പേര് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ബ്രാൻഡുകളുടെ പേരുകളോട് സാമ്യമുള്ളതാകുമ്പോൾ അവയെയും ഉപഭോക്താക്കൾ അവിശ്വസിക്കാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP