Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ജൈവമെന്ന് കരുതി 'ചക്കിലാട്ടിയ' വെളിച്ചെണ്ണ വാങ്ങിയവർക്കും കിട്ടി എട്ടിന്റെ പണി! ആ എണ്ണയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്; മായം കണ്ടെത്തിയ 42 ബ്രാൻഡുകൾ നിരോധിച്ചേക്കും

ജൈവമെന്ന് കരുതി 'ചക്കിലാട്ടിയ' വെളിച്ചെണ്ണ വാങ്ങിയവർക്കും കിട്ടി എട്ടിന്റെ പണി! ആ എണ്ണയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്; മായം കണ്ടെത്തിയ 42 ബ്രാൻഡുകൾ നിരോധിച്ചേക്കും

സ്വന്തം ലേഖകൻ

പത്തനംതിട്ട: ജൈവമെന്ന് കരുതി 'ചക്കിലാട്ടിയ' വെളിച്ചെണ്ണ വാങ്ങിയവർക്ക് കിട്ടിയത് എട്ടിന്റെ പണി. മായത്തിന് പിടിയിലായതിൽ ചക്കിലാട്ടിയ പരിശുദ്ധം എന്ന വിശേഷണത്തിൽ പുറത്തിറക്കുന്ന വെളിച്ചെണ്ണയുമാണ്. മായം ചേർത്ത് വെളിച്ചെണ്ണ വിൽപന നടത്തിയ 42 ബ്രാൻഡുകളെ നിരോധിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ഉത്തരവ്. ഇവയുടെ ഉൽപാദനം, സംഭരണം, വിൽപന എന്നിവ നിരോധിച്ചു. വിൽപന ഇല്ലെന്ന് ഉറപ്പുവരുത്താൻ ശക്തമായ നടപടി സ്വീകരിക്കാനും ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ മേധാവികൾക്ക് നിർദ്ദേശം നൽകി.

കവറിൽ പല ബ്രാൻഡുകളിൽ തെങ്ങിന്റെ പടവും ചേർത്ത് വിൽപനയ്ക്കിറങ്ങിയ വ്യാജന്മാരെ പിടിച്ചപ്പോഴാണ് ചക്കിലാട്ടിയ വെളിച്ചെണ്ണ, വീട്ടിൽ ഉണ്ടാക്കിയ വെളിച്ചെണ്ണ, പരിശുദ്ധ വെളിച്ചെണ്ണ, നാടൻ വെളിച്ചെണ്ണ എന്നീ വിശേഷണങ്ങൾ ഉള്ള ചില വെളിച്ചെണ്ണകളും പിടിയിലായത്. അൽപം കൂടി വിശ്വാസ്യതയ്ക്ക് ചക്കിലാട്ടിയ നാടൻ പരിശുദ്ധ വെളിച്ചെണ്ണ എന്ന പരസ്യത്തോടെയാണ് ബ്രാൻഡുകൾ വിപണിയിൽ ഇറക്കിയിരുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ സാംപിൾ പരിശോധനയിൽ വ്യാജനെന്നു കണ്ടെത്തിയ 42ൽ പകുതിയിലധികവും ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരിൽ വിറ്റഴിച്ചതാണ്.

നിരോധിച്ച എണ്ണയുടേയും മില്ലുകളുടേയും പേരുകൾ ഇങ്ങനെ:

1 പ്യുയർ റോട്ടറി- ചക്കിൽ ആട്ടിയ നാടൻ വെളിച്ചെണ്ണ - അശോക് എന്റർപ്രൈസസ്2 കേര പവിത്രം- വിവേക് ഓയിൽകമ്പനി3 കേര ക്രിസ്റ്റൽ - ആഫിയ മിൽ4 കേര തൃപ്തി- ഗ്യാലക്‌സി ട്രെയിഡിങ് കമ്പനി5 താര- താരാ ട്രേഡേഴ്‌സ്6 കേര ലീഫ് - മലബാർ ഓയിൽ പ്രോഡക്ട്‌സ്7 കൊക്കോ ലൈക്ക് കോക്കനട്ട്- കൈരളി ട്രെഡേഴ്‌സ്8 കേര തീരം- ചൈതന്യാ ട്രേഡേഴ്‌സ്9 കേരൾ ട്രോപ് - ബി.ഇ.ജെ ട്രേഡേഴ്‌സ്10 ലൂസ് (പേരില്ല)? - റാണി ഓയിൽ മിൽ11 സ്വദേശി ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ- അന്ന ഓയിൽ മിൽ12 ലൂസ് - എ.ജെ സൺസ്13 എം.സി.സി പ്യുയർ- രേവതി ട്രെഡേഴ്‌സ്14 കേര സ്വർണം- ബെസ്റ്റ് ഓയിൽ ട്രേഡേഴ്‌സ്15 കേര കെയൻ ഡബിൾ ഫിൽട്ടേഡ്- കെ.കെ.എം സൺസ്16 കേര രുചി- ആഫിയ ഓയിൽ മിൽ17 കേരവിറ്റ പ്യുയർ- കേര ടെക് മിൽ18 കേര സിൽവർ- എ.എം.ആർ ഓയിൽസ്19 ലൂസ് - എം.കെ.എസ് ട്രേഡേഴ്‌സ്20 മദർ ടച്ച്- ശ്രീയ ഗോൾഡ് ഇൻഡസ്ട്രീസ്21 പി.കെ.എസ്- സരസ്വതി ഓയിൽ കമ്പനി22 കേര ട്രോപ് ലൈവ് - ബി.ഇ.ജി ട്രേഡേഴ്‌സ്23 കോക്കോ ഹരിതം- പ്രിൻസ് എന്റർപ്രൈസസ്24 ലൂസ്- എം.എസ് സെൻട്രൽ ട്രേഡിങ്25 കോക്കോ ലാൻഡ്- കോഴിക്കോട് ട്രേഡേഴ്‌സ്26 കേര സൺ- പ്രിൻസ് എന്റർപ്രൈസസ്27 സൂര്യ- ബാലകുമാരൻ ഓയിൽ മിൽ28 ആയില്യം- ബാലകുമാരൻ ഓയിൽ മിൽ29 സൗഭാഗ്യ- ബാലകുമാരൻ ഓയിൽ മിൽ30 വള്ളുവനാട് - ലോഗു ട്രേഡേഴ്‌സ്31 സുരഭി- ബാലകുമാരൻ ഓയിൽ മിൽ32 കൈരളി- കെ.കെ.എം സൺസ്33 കേരതീരം- ചൈതന്യാ ട്രേഡേഴ്‌സ്34 കേരറാണി- കെ.വി എം ട്രേഡേഴ്‌സ്35 കേര ക്രിസ്റ്റൽ - ആഫിയ മിൽ36 എവർഗ്രീൻ- ആഫിയ37 കെ.പി.എസ് ഗോൾഡ്- മലബാർ അഗ്രോ ഇൻഡസ്ട്രിസ്38 മെമ്മറീസ് 94- സായി ഡിസ്ട്രിബ്യൂട്ടേഴ്‌സ്39 സീറ്റീസ് കൈരളി ഗോൾഡ്- സീറ്റി ട്രേഡിങ്40 ഗ്രീൻ ലൈക്ക് - കൈരളി ട്രേഡേഴ്‌സ്41 കേര സൺ- പ്രിൻസ് എന്റർപ്രൈസസ്42 പ്രിമിയം - കൈരളി ട്രേഡേഴ്‌സ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP