Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിൻ ഡ്യൂട്ടി ഫ്രീഷോപ്പിൽ നിന്ന് വാങ്ങിയ മദ്യത്തിന്റെ അനധികൃത വിൽപ്പന: ജീവനക്കാർക്ക് പങ്കില്ല; ഡ്യൂട്ടി ഫ്രീയിൽ നിന്ന് മദ്യം നൽകുന്നത് പാസ്‌പോർട്ടുള്ള യാത്രക്കാർക്ക് മാത്രമെന്നും സിയാൽ

കൊച്ചിൻ ഡ്യൂട്ടി ഫ്രീഷോപ്പിൽ നിന്ന് വാങ്ങിയ മദ്യത്തിന്റെ അനധികൃത വിൽപ്പന: ജീവനക്കാർക്ക് പങ്കില്ല; ഡ്യൂട്ടി ഫ്രീയിൽ നിന്ന് മദ്യം നൽകുന്നത് പാസ്‌പോർട്ടുള്ള യാത്രക്കാർക്ക് മാത്രമെന്നും സിയാൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം നൽകുന്നത് പാസ്‌പോർട്ടുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും. ഇക്കഴി ഞ്ഞ ദിവസം ഡ്യൂട്ടി ഫ്രീയിൽ നിന്ന് യാത്രക്കാരുടെ പാസ്‌പോർട്ട് ഉപയോഗിച്ച് അനധികൃതമായി മദ്യം വാങ്ങി പുറത്ത് വിറ്റതിന് ഒമാൻ എയർലൈൻസിലെ റാമ്പ് അസിസ്റ്റന്റ് കോഴിക്കോട് സ്വദേശി അഷ്‌റഫ ് (47) അറസ്റ്റിലായ സംഭവ ത്തിൽ കൊച്ചി ഡ്യൂട്ടി ഫ്രീ ജീവന ക്കാർക്ക് പങ്കില്ലെന്ന് സിയാൽ അറിയിച്ചു.

കൊച്ചിൻ ഡ്യൂട്ടി ഫ്രീയിൽ നിന്ന് മദ്യം നൽകുന്നത് രാ ജ്യാന്തര യാത്രക്കാർക്ക് മാത്രമാണ്. ഡ്യൂട്ടി ഫ്രീയിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോർട്ട്, ബോർഡിങ് പാസ് എന്നിവ പരിശോധിച്ച് വയസ്സ ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷമാണ് ഡ്യൂട്ടി ഫ്രീ ജീവന ക്കാർ മദ്യം വിൽപ്പന നടത്തുന്നത്.

യാത്രക്കാർ ഒപ്പുവച്ച ബില്ലും തുടർ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. യാത്രക്കാർക്ക ് നേരിട്ടാണ് ഡ്യൂട്ടി ഫ്രീ ജീവനക്കാർ കസ്റ്റംസ നിയമപ്രകാരം അനുവദനീയമായ അളവിലുള്ള മദ്യം വിൽക്കാറുള്ളത്. അതുകൊണ്ടുതന്നെ യാത്രക്കാരിൽ നിന്ന് പാസ്‌പോർട്ട് താൽക്കാലികമായി വാങ്ങി മറ്റൊരാൾക്ക് മദ്യം വാങ്ങാനാവില്ല. ടെർമിനലിന് പുറത്തുവച്ചുമാത്രമേ ഇത്തരത്തിലുള്ള കൈമാറ്റം സാധ്യമാവുകയുള്ളൂ.

ബുധനാഴ്ച അറസ്റ്റിലായ ഒമാൻ എയർലൈൻസ് ജീവനക്കാരൻ യാത്രക്കാരുടെ പാസ്‌പോർട്ട് ഉപയോഗിച്ച് കൊച്ചിൻ ഡ്യൂട്ടി ഫ്രീയിൽനിന്ന് നേരിട്ട് മദ്യം വാങ്ങിയിട്ടില്ല. നിയമ പ്രകാരം പാസ്‌പോർട്ടുമായി യഥാർത്ഥ യാത്രക്കാരൻ ഷോപ്പിലെത്തിയാൽ മദ്യം വിൽക്കാതിരിക്കാനാകില്ല. ടെർമിന ലിന് പുറത്തുവച്ചുനടന്ന കൈമാറ്റത്തിൽ ഡ്യൂട്ടിഫ്രീ ജീവനക്കാർക്ക് ഉത്തരവാദി ത്തമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP