Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരുടെയും അപേക്ഷയ്ക്ക് കാത്തുനിൽക്കാതെ തുഴഞ്ഞെത്തി രക്ഷിച്ചത് 3682 പേരെ; ചേർത്തല -അർത്തുങ്കൽ മേഖലയിലെ മത്സ്യത്തൊഴിലാളികളെ തിരുവോണ നാളിൽ ആദരിച്ച് കൊച്ചിൻ കോളേജ് പൂർവ വിദ്യാർത്ഥി അസോസിയേഷൻ

ആരുടെയും അപേക്ഷയ്ക്ക് കാത്തുനിൽക്കാതെ തുഴഞ്ഞെത്തി രക്ഷിച്ചത് 3682 പേരെ; ചേർത്തല -അർത്തുങ്കൽ മേഖലയിലെ മത്സ്യത്തൊഴിലാളികളെ തിരുവോണ നാളിൽ ആദരിച്ച് കൊച്ചിൻ കോളേജ് പൂർവ വിദ്യാർത്ഥി അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയജലത്തിൽ കുടുങ്ങിയവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് കൊച്ചിൻ കോളേജ് അലംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവോണ ദിനത്തിൽ കൊച്ചിൻ കോളേജ് പൂർവ വിദ്യാർത്ഥികൾ സ്വീകരണം നൽകി

കുത്തിയൊലിച്ചു വരുന്ന പ്രളയജലത്തെയും കനത്ത മഴയെയും കൂരിരുട്ടിനെയും അവഗണിച്ച് പറവുർ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളിൽ നിരവധി ജീവനുകൾ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കായിരുന്നു സ്വീകരണം. ആരുടെയും അപേക്ഷയ്ക്ക് കാത്തു നിൽക്കാതെയാണ് ചേർത്തല അർത്തുങ്കൽ ഭാഗത്ത് നിന്നുള്ള ഇവർ പറവുർ കോട്ടപ്പുറം ഗോതുരുത്ത് മേഖലകളിൽ എത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.

85 വള്ളങ്ങളിലായി എത്തിയ ഇവർ 3682 പേരെയാണ് സുരക്ഷിതമായ സ്ഥാനങ്ങളിലെത്തിച്ച് ജീവൻ രക്ഷിച്ചത്. തങ്ങൾ രക്ഷിച്ച ആളുകളെ കാണാൻ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിലെ ക്യാമ്പിലെത്തിയ സംഘത്തെ, അതേ ക്യാമ്പിലെ ആളുകൾക്ക് കൊച്ചിൻ കോളേജ് അലുംനി അസോസിയേഷന്റെ 'ബാക്ക് ടു ഹോം' കിറ്റുകൾ നൽകാനെത്തിയ അലംനി പ്രവർത്തകർ ആദരിക്കുകയായിരുന്നു. സർവ്വതും നഷ്ടപ്പെട്ട് ക്യാമ്പുകള്ളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് ഒരാഴ്ചയോളം കഴിയാൻ ഉള്ള അരി, പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ അടങ്ങിയതാണ് അലുംനി അസോസിയേഷന്റെ 'ബാക്ക് ടു ഹോം' കിറ്റുകൾ. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ അരിയും, പലവ്യഞ്ജനങ്ങളും സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളുമാണ് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ ക്യാമ്പുകളിലായി കൊച്ചിൻ കോളേജ് അലുംനി അസോസിയേഷന്റെ പ്രവർത്തകർ എത്തിച്ചത്. കൊച്ചിൻ കോളേജിൽ ദിവസങ്ങളിലായി വളണ്ടിയർമാർ ഇതിന് വേണ്ടി അഹോരാത്രം സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി ജാക്‌സൻ പൊള്ളയിലിനെയും ജില്ല പ്രസിഡന്റ് രാജു ആശ്രയത്തെയും രക്ഷാ പ്രവർത്തനത്തിൽ ഉണ്ടായിരിന്ന ജില്ല സെക്രട്ടറി ആന്റണി കുരിശിങ്കലിനെയും കൊച്ചിൻ കോളേജ് അലുംനി അസോസിയേഷൻ ജന.സെക്രട്ടറി ടി.പി.സലിം കുമാർ പൊന്നാടയിട്ട് ആദരിച്ചു. തുടർന്ന് മറ്റ് തൊഴിലാളികളെയും ആദരിച്ചു. സെക്രട്ടറിമാരായ അനിത തോമസ്, വി.കെ.സജീവ്, എന്നിവരും, കമ്മറ്റി അംഗങ്ങളായ പി.എസ്പ്രദിത്ത്, ജനീഷ് പിള്ള, ബാബു നവാസ്, വിനയ് ഗോപാൽ, അലക്‌സാണ്ടർ ഷാജു എന്നിവരും നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP