Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടത്തിൽ മുട്ടയിട്ട് അടയിരിക്കുന്നത് രാജവെമ്പാല; കാവലിരിക്കുന്നത് രണ്ട് രാജവെമ്പാലകൾ: മുട്ട വിരിയുന്നത് വരെ സംരക്ഷണമൊരുക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും

സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടത്തിൽ മുട്ടയിട്ട് അടയിരിക്കുന്നത് രാജവെമ്പാല; കാവലിരിക്കുന്നത് രണ്ട് രാജവെമ്പാലകൾ: മുട്ട വിരിയുന്നത് വരെ സംരക്ഷണമൊരുക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ

റാണിപുരം: സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടത്തിൽ മുട്ടയിട്ട് അടയിരിക്കുന്നത് രാജവെമ്പാല. പാമ്പിനെ പിടികൂടിയാൽ മുട്ടകൾ നശിക്കുമെന്നതിനാൽ മുട്ട വിരിയുന്നത് വരെ സംരക്ഷിക്കാൻ വനംവകുപ്പും നാട്ടുകാരും. കുണ്ടുപ്പള്ളിയിലെ സ്വകാര്യ വ്യക്തിയുടെ കശുമാവിൻ തോട്ടത്തിൽ ഞായറാഴ്ചയാണ് രണ്ട് രാജവെമ്പാലകളെ കണ്ടത്. ഭയചകിതരായ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും രാജവെമ്പാലയെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിലും ഇതിനെ കണ്ടതിനാൽ പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി.പ്രഭാകരൻ പാമ്പുപിടിത്തക്കാരൻ രാജേഷ് പനയാലുമായി സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇലകൾ കൊണ്ട് കൂടുണ്ടാക്കി അതിൽ മുട്ടകൾക്ക് അടയിരിക്കുന്ന നിലയിൽ രാജവെമ്പാലയെ കണ്ടത്. 20 മുട്ടകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്. അടയിരിക്കുന്ന രാജവെമ്പാലക്ക് കാവലായി മറ്റൊരു രാജവെമ്പാലയും ഉണ്ട്

പാമ്പിനെ പിടികൂടിയാൽ മുട്ടകൾ നശിക്കുമെന്നതിനാൽ മുട്ട വിരിയുന്നത് വരെ സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. അതുവരെ നിരീക്ഷണം നടത്തും. കാവലായി മറ്റൊരു രാജവെമ്പാല കൂടി ഉള്ളതായി സംശയിക്കുന്നതിനാൽ നാട്ടുകാർ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ഫോറസ്റ്റർ കെ.എ.ബാബു, ബിഎഫ്ഒ എസ്.പുഷ്പവതി, വിജേഷ്, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, എം.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണു സംരക്ഷണമൊരുക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP