Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ബീഫ് നൽകി സി.പി.എം നേതാക്കൾ; ഏരിയാ കമ്മിറ്റി അംഗത്തിന്റേയും ബ്രാഞ്ച് സെക്രട്ടറിയുടേയും നടപടി വലിയ വിവാദത്തിലേക്ക്; മുലപ്പാൽ കുടിക്കുന്ന കുഞ്ഞിന് ബീഫ് നൽകി രാഷ്ട്രീയം കളിച്ചതിനെതിരെ ഉയരുന്നത് വൻ പ്രതിഷേധം

എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ബീഫ് നൽകി സി.പി.എം നേതാക്കൾ; ഏരിയാ കമ്മിറ്റി അംഗത്തിന്റേയും ബ്രാഞ്ച് സെക്രട്ടറിയുടേയും നടപടി വലിയ വിവാദത്തിലേക്ക്; മുലപ്പാൽ കുടിക്കുന്ന കുഞ്ഞിന് ബീഫ് നൽകി രാഷ്ട്രീയം കളിച്ചതിനെതിരെ ഉയരുന്നത് വൻ പ്രതിഷേധം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കേന്ദ്രസർക്കാരിന്റെ കശാപ്പു നിയന്ത്രണത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് നടത്തിയും മറ്റും സി.പി.എം പ്രതിഷേധം നടക്കുകയാണ് കേരളത്തിലെങ്ങും.

കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജുൽ മാക്കുറ്റി പരസ്യമായി മാടിനെ അറുത്തത് വൻ പ്രതിഷേധമാവുകയും പൊലീസ് കേസെടുക്കുകയും നേതാവിനെ ദേശീയ നേതൃത്വം ഇടപെട്ട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇന്ന് കൊച്ചുകുഞ്ഞിന് ബീഫ് രുചിക്കാൻ നൽകിയ സി.പി.എം നേതാവിന്റെ പ്രവൃത്തിയും വൻ പ്രതിഷേധം ഉയർത്തുകയാണ്. എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ബീഫ് നൽകിയതാണ് ചർച്ചയാവുന്നത്. സി.പി.എം കോഴിപ്പിള്ളി മുൻ ബ്രാഞ്ച് സെക്രട്ടറി കെകെ ശശിയുടെ മകൻ രാരീഷിന്റെ കുഞ്ഞിനാണ് ബീഫ് നൽകിയത്.

ഏരിയാ കമ്മിറ്റിയംഗമായ എംജി രാമകൃഷ്ണൻ ആണ് ബീഫ് കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുന്നത്. ചടങ്ങിന്റെ ഭാഗമായി യോഗവും സംഘടിപ്പിച്ചിരുന്നു. വാരപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഎസ് ബാലകൃഷ്ണൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

ബ്രാഞ്ച് സെക്രട്ടറി കെകെ ശിവൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. പിആർഡി ഉദ്യോഗസ്ഥനും ഇന്നസെന്റ് എംപിയുടെ പിഎയുമായ ബി സേതുനാഥും സംബന്ധിച്ചു.

ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ. പിഞ്ചുകുഞ്ഞിനെ പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന നിലയിലേക്ക് സിപിഎമ്മിന്റെ പ്രതിഷേധം തരംതാണുവെന്ന വിമർശനങ്ങളും ഉയരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP