Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിഎംപി പത്താം പാർട്ടി കോൺഗ്രസിന് ഞായറാഴ്ച കൊച്ചിയിൽ തുടക്കം; ചൊവ്വാഴ്ച വരെ നീളുന്ന സമ്മേളനം തുടങ്ങുക ബഹുജന റാലിയോടെ; 28ന് മതം രാഷ്ട്രീയം വിശ്വാസം വിഷയത്തിൽ സിമ്പോസിയം

സിഎംപി പത്താം പാർട്ടി കോൺഗ്രസിന് ഞായറാഴ്ച കൊച്ചിയിൽ തുടക്കം; ചൊവ്വാഴ്ച വരെ നീളുന്ന സമ്മേളനം തുടങ്ങുക ബഹുജന റാലിയോടെ; 28ന് മതം രാഷ്ട്രീയം വിശ്വാസം വിഷയത്തിൽ സിമ്പോസിയം

കൊച്ചി: കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി) പത്താം പാർട്ടി കോൺഗ്രസ് ജനുവരി 27 ഞായറാഴ്ച മുതൽ 29 വരെ കൊച്ചിയിൽ നടക്കും. 27-ന് വൈകീട്ട് നാലിന് വമ്പിച്ച ബഹുജന റാലിയോടെയാണ് കോൺഗ്രസിന് തുടക്കമാകുക. രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച് മറൈൻ ഡ്രൈവിലെ റോസ ലക്സംബർഗ് നഗറിൽ എത്തിച്ചേരുന്ന റാലിയെത്തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ മുഖ്യപ്രഭാഷണം നടത്തും.

ജനു. 28-ന് രാവിലെ 9.30-ന് ടൗൺ ഹാളിലെ എംവിആർ നഗറിൽ പാർട്ടി പതാക ഉയർത്തും. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ പ്രമേയം സി.പി. ജോണും പ്രവർത്തന റിപ്പോർട്ട് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജീറും അവതരിപ്പിക്കും. നേതാക്കളായ സി.എൻ. വിജയകൃഷ്ണൻ, എംപി. സാജു, പി.ആർ.എൻ. നമ്പീശൻ, കൃഷ്ണൻ കോട്ടുമല, വി.കെ. രവീന്ദ്രൻ എന്നിവർ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗരേഖകൾ അവതരിപ്പിക്കും.

28-ന് വൈകീട്ട് 3-ന് മതം, രാഷ്ട്രീയം, വിശ്വാസം എന്ന വിഷയത്തിൽ നടക്കുന്ന സിമ്പോസിയം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ മുഖ്യാഥിതിയായിരിക്കും. പി.ജെ. ജോസഫ് എംഎൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി, വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ, മുൻ എംപി കെ. ചന്ദ്രൻ പിള്ള, എം.എസ്. കുമാർ, മുൻ എംപി തമ്പാൻ തോമസ്, ജി. ദേവരാജൻ, അനൂപ് ജേക്കബ് എംഎൽഎ, ശ്രീകുമാർ മേനോൻ, കെ. റെജികുമാർ എന്നിവർ സംസാരിക്കും.

29-ന് രാവിലെ വിവിധ രാഷ്ട്രീയ രേഖകൾ സംബന്ധിച്ച ചർച്ചയും അതിനുള്ള മറുപടിയുമുണ്ടാകും. തുടർന്ന് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതോടെ കോൺഗ്രസ് നടപടികൾ സമാപിക്കും. വൈകീട്ട് റോസ ലക്സംബർഗിന്റെ ജീവിതം ആസ്പദമാക്കിയുള്ള മോഹിനിയാട്ടം അരങ്ങേറും.

സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജീർ, പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ചെയർമാൻ അഡ്വ. ബി.എസ്. സ്വാതികുമാർ, കൺവീനർ പി. രാജേഷ്, കെ.കെ. ചന്ദ്രൻ, സുനിൽ സി. കുര്യൻ, കെ.ടി. ഇതിഹാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP