Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പാട് വിഷയത്തിൽ സമരക്കാർ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്ന് സൂചന; സർക്കാർ നീക്കം വ്യവസായ മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ; സമര സമിതിയുമായുള്ള അനുനയത്തിന് കരുനാഗപ്പള്ളി എംഎൽഎയ്ക്ക് ചുമതല; നടക്കുന്നത് സമരം ഒത്തു തീർപ്പാക്കാനുള്ള ഊർജിത ശ്രമം

ആലപ്പാട് വിഷയത്തിൽ സമരക്കാർ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്ന് സൂചന; സർക്കാർ നീക്കം വ്യവസായ മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ; സമര സമിതിയുമായുള്ള അനുനയത്തിന് കരുനാഗപ്പള്ളി എംഎൽഎയ്ക്ക് ചുമതല; നടക്കുന്നത് സമരം ഒത്തു തീർപ്പാക്കാനുള്ള ഊർജിത ശ്രമം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലപ്പാട് ഖനനം നിറുത്തണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും സമരക്കാരും തമ്മിൽ നേരിട്ട് ചർച്ച നടത്തുമെന്ന് സൂചന. വ്യവസായ മന്ത്രി ഇ.പി ജയരാജനും സമരക്കാരും തമ്മിലുണ്ടായ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ പുതിയ നീക്കം നടത്തുന്നത്. മാത്രമല്ല സമര സമിതിയുമായി അനുനയ ചർച്ച നടത്താൻ കരുനാഗപ്പള്ളി എംഎൽഎ ആർ. രാമചന്ദ്രനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ആലപ്പാട്ടെ സമരം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നതായി കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ കഴിഞ്ഞയാഴ്‌ച്ച വ്യക്തമാക്കിയിരുന്നു.ആലപ്പാട്ടെ സമരത്തിനോട് മുഖം തിരിച്ചിട്ടില്ല. സമരം 72 ദിവസം പിന്നിടുകയാണ്. സമരത്തെ അവഗണിച്ചെന്ന ആരോപണങ്ങൾ തെറ്റാണ്. സമരത്തിന്റെ തുടക്കകാലത്ത് താനുൾപ്പെടെ ആരെയും സമരക്കാർ അങ്ങോട്ട് അടുപ്പിച്ചിരുന്നില്ല. ഇത്തരം നടപടികളായിരുന്നു സമരസമിതിയിലെ അംഗങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. അലപ്പാട്ടെ ജനങ്ങൾക്ക് തന്റെ ഇടപെടലിൽ സംതൃപതിയുണ്ടെന്നും അദ്ദേഹം പറയുന്നു.

ഖനനം പൂർണമായി നിർത്തിവയ്ക്കുക എന്നത് പ്രായോഗികമല്ല. ഖനനമല്ല പ്രദേശത്തെ പ്രശ്‌നത്തിന് കാരണം. ആലപ്പാട്ടുള്ള പ്രശ്‌നം കടൽ കരകയറുന്നതാണ്. അഴത്തിലുള്ള കരിമണൽ ഖനനം അടുത്തിടെയാണ് ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. ചർച്ചകളിലുടെ സമവായം കാണും. ഖനനം നടത്തിയ ഇടങ്ങൾ മണ്ണിട്ടുമൂടി സ്വാഭാവിക നിലയിലാക്കുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള നടപടികളായതിനാൽ തന്നെ ആർക്കും ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടുന്നു.

സമരം ദൗർഭാഗ്യകരമെന്ന് മന്ത്രി ഇ.പി ജയരാജൻ

ആലപ്പാട് ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. സമരക്കാർ പുറത്തുനിന്നുള്ളവരാണെന്ന വാദം ശരിയാണെന്നു സ്ഥലം സന്ദർശിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആലപ്പാട് സന്ദർശിക്കും. ഖനനം പൂർണമായി നിർത്തണമെന്ന ആവശ്യത്തിലുറച്ച് സമരസമിതി നിന്നതോടെ വ്യാഴാഴ്ച ജയരാജനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

ഒരു മാസത്തേക്ക് സീ വാഷിങ് നിർത്താമെന്ന സർക്കാർ നിലപാട് സമരസമിതി തള്ളി. ഖനനം കൊണ്ട് നാട്ടുകാർക്ക് ഗുണമില്ല, അറിയാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നതെന്നും നേരിട്ടുവന്ന് സ്ഥിതി മനസിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിരുന്നു. കരിമണൽ ശേഖരണത്തെപ്പറ്റി വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുംവരെ സീ വാഷിങ് പ്രവർത്തനം നിയന്ത്രിക്കാമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP