Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാദ്ധ്യമങ്ങൾ കാലാനുസൃതമായി മാറണമെന്ന് മുഖ്യമന്ത്രി; മാദ്ധ്യമപ്രവർത്തകർ സ്വന്തമായൊരു പെരുമാറ്റച്ചട്ടം ഉണ്ടാക്കിയെടുക്കണമെന്ന് മന്ത്രി കെസി ജോസഫ്

മാദ്ധ്യമങ്ങൾ കാലാനുസൃതമായി മാറണമെന്ന് മുഖ്യമന്ത്രി; മാദ്ധ്യമപ്രവർത്തകർ സ്വന്തമായൊരു പെരുമാറ്റച്ചട്ടം ഉണ്ടാക്കിയെടുക്കണമെന്ന് മന്ത്രി കെസി ജോസഫ്

കൊച്ചി: കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ മാദ്ധ്യമങ്ങൾക്കും ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി ഉയർത്തുന്നതിലൂടെ എല്ലാ മാദ്ധ്യമങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്നിരിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് അക്കാദമിയെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുകയാണ് പുനഃസംഘടനയുടെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാദ്ധ്യമങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മാദ്ധ്യമപ്രവർത്തകർ സ്വന്തമായൊരു പെരുമാറ്റച്ചട്ടം ഉണ്ടാക്കിയെടുക്കണം. ബ്രേക്കിങ്ങ് ന്യൂസുകൾക്കായുള്ള പരക്കം പാച്ചിലിൽ നഷ്ടപ്പെടുന്നത് മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയാണെന്നും മന്ത്രി പറഞ്ഞു.

കാക്കനാട് കേരള പ്രസ് അക്കാഡമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 2013ലെ മാദ്ധ്യമ അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പ്രസ് അക്കാദമിയുടെ മുൻ ചെയർമാന്മാരെ ചടങ്ങിൽ ആദരിച്ചു. മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ, ദീപിക ന്യൂസ് എഡിറ്റർ ഡേവിസ് പൈനാടത്ത്, ദേശാഭിമാനി റിപ്പോർട്ടർ വിനോദ് പായം, ദീപിക പ്രാദേശിക ലേഖകൻ സി.ആർ.സന്തോഷ്, മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫ്, മാതൃഭൂമി ചാനൽ ന്യൂസ് എഡിറ്റർ എം.എസ്.ശ്രീകല എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

മുൻ ചെയർമാന്മാരായ കെ.മോഹനൻ, വി.പി.രാമചന്ദ്രൻ, എസ്.ആർ.ശക്തിധരൻ, എൻ.പി.രാജേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ.പി.രാജേന്ദ്രന്റെ വേണം, മാദ്ധ്യമങ്ങൾക്ക് മേലെയും ഒരു കണ്ണ്, ഡോ.ടി.കെ.സന്തോഷ് കുമാറിന്റെ മലയാള ടെലിവിഷൻ ചരിത്രം (1985-2013), രഘുനാഥൻ പറളിയുടെ സി.പി.രാമചന്ദ്രൻ സംഭാഷണം, സ്മരണ, ലേഖനം എന്നീ പുസ്തകങ്ങൾ ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP