Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തുണ്ട് സഖാവേ വിശേഷം! തിരക്കുകൾക്കിടയിൽ വിഎസിനെ കാണാൻ മുഖ്യമന്ത്രി; ആരോഗ്യവിവരങ്ങൾ തിരക്കി അൽപനേരം; പിണറായിയുടെ വരവ് യെച്ചൂരിയുടെ സന്ദർശനത്തിന് പിന്നാലെ

എന്തുണ്ട് സഖാവേ വിശേഷം! തിരക്കുകൾക്കിടയിൽ വിഎസിനെ കാണാൻ മുഖ്യമന്ത്രി; ആരോഗ്യവിവരങ്ങൾ തിരക്കി അൽപനേരം; പിണറായിയുടെ വരവ് യെച്ചൂരിയുടെ സന്ദർശനത്തിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ വി എസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തിരുവനന്തപുരം കവടിയാറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സന്ദർശനം. പതിവ് ഫിസിയോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വിഎസിനെ മുറിയിൽ ചെന്നാണ് പിണറായി സന്ദർശിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം പിണറായി വിജയൻ മകൻ വി എസ് അരുൺകുമാറിനോട് വിഎസിന്റെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പത്തുമിനിറ്റോളം പിണറായി വിജയൻ വിഎസിന്റെ വീട്ടിൽ ചെലവഴിച്ചു.

ആഴ്ചകൾക്ക് മുൻപ് വിഎസിന് നേരിയ പക്ഷാഘാതം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ് വി എസ്. ഇതിനു പിന്നാലെ പൊതു പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയയിരുന്നു അദ്ദേഹം. വിഎസിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. വ്യാജവാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. വിഎസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അടിസ്ഥാനരഹിത വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി സി. സുശീൽകുമാർ നൽകിയ പരാതിയിലായിരുന്നു നടപടി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വി എസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP