Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202329Monday

കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് ആശ്വാസമേകാൻ മുഖ്യമന്ത്രിയെത്തി; മടങ്ങിയത് സുഖവിവരങ്ങൾ തിരക്കി അൽപസമയം ചെലവിട്ട ശേഷം

കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് ആശ്വാസമേകാൻ മുഖ്യമന്ത്രിയെത്തി; മടങ്ങിയത് സുഖവിവരങ്ങൾ തിരക്കി അൽപസമയം ചെലവിട്ട ശേഷം

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ:തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി മനേക്കരയിലെ പുതുക്കുടി പുഷ്പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പെരളശേരിയിൽ എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. പുഷ്പനെ സന്ദർശിച്ച് അദ്ദേഹം സുഖവിവരങ്ങൾ ആരാഞ്ഞു. കുറച്ചു സമയം പുഷ്പനോടൊപ്പം ചെലവിട്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.

മൂത്രത്തിലെ പഴുപ്പും ചെവിയിലെ ബാലൻസ് നിയന്ത്രിക്കുന്ന അവയവത്തിന്റെ പ്രവർത്തന വൈകല്യം മൂലവും ഉണ്ടാകുന്ന തലകറക്കവും കാരണമാണ് പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം പുഷ്പനെ പരിശോധിച്ചിരുന്നു.

ഡി.വൈ. എഫ്. ഐ നേതാക്കളായ വി.കെ സനോജ്, സരിൻ ശശി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബുധനാഴ്‌ച്ച വൈകുന്നേരം നാലരയോടെയാണ് മുഖ്യമന്ത്രി തലശേരി സഹകരണാശുപത്രിയിലെത്തിയത്. അഞ്ചുപേർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പൻ.

കാൽനൂറ്റാണ്ടിനു മുൻപ് കൂത്തുപറമ്പ് നഗരസഭാ ഹാളിൽ അർബൻ ബാങ്ക് ഉദ്ഘാടനത്തിനെത്തിയ അന്നത്തെ സഹകരണ വകുപ്പ്മന്ത്രി എം.വി രാഘവനെതിരെ കരിങ്കൊടി കാണിക്കുകയും ഹാളിലേക്ക് തള്ളികയറാൻ ശ്രമിക്കുകയും ചെയ്ത പ്രവർത്തകർക്കെതിരെയാണ് പൊലിസ് വെടിവെച്ചത്. കഷ്ടിച്ചു മരണത്തിൽ നിന്നും രക്ഷപ്പെട്ട പുഷ്പൻ അതിനു ശേഷം പൂർണമായി ശയ്യാവലംബിയായിരുന്നു.

സി.പി. എമ്മാണ് കുടുംബാംഗങ്ങളുടെ സഹകരണത്തോടെ പുഷ്പനെ പരിപാലിച്ചുവന്നത്. പാർട്ടി നേതൃത്വം മനേക്കരയിൽ പുഷ്പന് താമസിക്കാൻ പുതിയ വീടുവെച്ചു നൽകുകയും ചെയ്തിരുന്നു. കൂത്തുപറമ്പ് സമരത്തിന്റെ പ്രതീകമായ പുഷ്പനെ കാണാൻ ജില്ലയിലെത്തുന്ന മന്ത്രിമാരും മറ്റു നേതാക്കളും വീട്ടിലെത്താറുണ്ടായിരുന്നു. പുഷ്പന്റെ ജീവിക്കുന്ന രക്തസാക്ഷിത്വത്തിന്റെ സ്മരണ നിലനിർത്താനായി നിരവധി സംഗീത ആൽബങ്ങളും വിപ്ളവഗാനങ്ങളും സി.പി. എം കലാസമിതികൾ പുറത്തിറക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP