Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുപ്രവർത്തകരുടെ ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല; ഒരു പാർട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം; കെ സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി; ഒരുപോലെ ഞെട്ടി സിപിഎം, സംഘപരിവാർ ചേരികൾ; സോഷ്യൽ മീഡിയയിൽ ട്രോളുകളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട്ട് നിന്ന് തിരുവനന്തപുരം വരെ പോയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകരുടെ ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു പാർട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നതുകൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ പൊതുപ്രവർത്തകന് കൊറോണ രോഗമില്ലെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേ സമയം മുഖ്യമന്ത്രിയുടെ പ്രസ്ഥാവന കേടട് സിപിഎം സംഘപരിവാർ ചേരികളും ഞെട്ടിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളും പ്രചരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP