Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

കെ.സുധാകരന് എതിരായ കേസിൽ സർക്കാരിന് വലിയ താൽപര്യമില്ല; മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടി തന്നെ; ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്; മറുപടിയുമായി മുഖ്യമന്ത്രി

കെ.സുധാകരന് എതിരായ കേസിൽ സർക്കാരിന് വലിയ താൽപര്യമില്ല; മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടി തന്നെ; ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്; മറുപടിയുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി. അധ്യക്ഷൻ കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടി എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അർഥവ്യത്യാസമില്ല. ഓരോരുത്തരുടെയും സംസ്‌കാരമാണ് ഇതൊക്കെ കാണിക്കുന്നത്. സുധാകരനെതിരേ കേസെടുത്തത് പൊലീസാണെന്നും സർക്കാരിന് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേസിന്റെ കാര്യത്തിൽ സർക്കാരിന് വലിയ താൽപര്യമില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമുള്ളതിനാൽ, പരാതി വന്നപ്പോൾ പൊലീസ് ചില നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടാവും. സർക്കാരിന് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പട്ടി എന്ന വാക്കിന്റെകാര്യത്തിൽ മലബാറും തിരുവിതാംകൂറും തമ്മിലൊന്നും വ്യത്യാസമില്ല. എല്ലായിടത്തും പട്ടി പട്ടിയും ചങ്ങല ചങ്ങലയുമൊക്കെ തന്നെയാണ്. അതിന്റെയൊന്നും പിന്നാലെ കേസിനു പോകാനുള്ള താൽപര്യത്തോടെയല്ല ഞങ്ങൾ നിൽക്കുന്നത്. അത് ഓരോരുത്തരുടെയും സംസ്‌കാരം കാണിക്കുന്ന കാര്യമാണ്. ആ നിലയ്ക്ക് അതിനെ എടുത്താൽ മതി. അത് സമൂഹം വിലയിരുത്തട്ടേ, മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP