Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രത്യേക വിമാനത്തിൽ മധുര യാത്ര: പണമില്ലാതെ നട്ടം തിരിയുമ്പോൾ സർക്കാർ ധൂർത്ത് കാട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതം; യാത്രയ്ക്ക് 7.6 ലക്ഷം ചെലവായെന്ന ആരോപണം കെട്ടിച്ചമച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രത്യേക വിമാനത്തിൽ മധുര യാത്ര: പണമില്ലാതെ നട്ടം തിരിയുമ്പോൾ സർക്കാർ ധൂർത്ത് കാട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതം; യാത്രയ്ക്ക് 7.6 ലക്ഷം ചെലവായെന്ന ആരോപണം കെട്ടിച്ചമച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തിന് ശേഷമുള്ള പുനർനിർമ്മാണത്തിന് പണമില്ലാതെ കേരളം നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രി പ്രത്യേക വിമാനത്തിൽ മധുരയിൽ പോയതിന് 7.6 ലക്ഷം രൂപ ചെലവായെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവ്വം കെട്ടിച്ചമതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

കേരളത്തിൽ പ്രളയമുണ്ടായത് 2018 ആഗസ്തിലാണ്. 2018 നവംബർ 6-ന് മുഖ്യമന്ത്രി കോഴിക്കോട്ടായിരുന്നു. അവിടെ ചേർന്ന എൽ.ഡി.എഫ് റാലിയിൽ മുഖ്യമന്ത്രി പങ്കെടുത്ത വാർത്ത എല്ലാ മാധ്യമങ്ങളിലും വന്നിട്ടുണ്ട്. മധുരയിൽ ദളിത് ശോഷൺ മുക്തിമഞ്ചിന്റെ കൺവെൻഷനിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പോയത് 2017 നവംബറിലാണ്. പ്രളയത്തിന് ഏതാണ്ട് ഒരു വർഷം മുമ്പ്. ഈ യാത്രയെ പ്രളയവുമായി ബന്ധിപ്പിച്ചത് ദുരുദ്ദേശ്യപരമാണ്.

മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതു സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യം തന്നെയാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങൾക്കെല്ലാം സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഉണ്ട്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അത്യാവശ്യ കാര്യങ്ങൾക്ക് അത് ഉപയോഗിക്കുന്നു. കേരളത്തിന് സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഇല്ലാത്തതുകൊണ്ടാണ് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിമാർ ഹെലിക്കോപ്റ്ററോ പ്രത്യേക വിമാനമോ ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP