Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ കാര്യങ്ങളും പൂർണതയിൽ നടന്നുകൊള്ളണമെന്നില്ല; എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിനോ വിമർശിക്കുന്നതിലോ കുഴപ്പമില്ലെന്നും മുഖ്യമന്ത്രി; കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ആളെ ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായെന്ന് സ്ഥാപിക്കാൻ നടന്ന ശ്രമം ദൗർഭാ​ഗ്യകരമെന്നും പിണറായി വിജയൻ

എല്ലാ കാര്യങ്ങളും പൂർണതയിൽ നടന്നുകൊള്ളണമെന്നില്ല; എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിനോ വിമർശിക്കുന്നതിലോ കുഴപ്പമില്ലെന്നും മുഖ്യമന്ത്രി; കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ആളെ ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായെന്ന് സ്ഥാപിക്കാൻ നടന്ന ശ്രമം ദൗർഭാ​ഗ്യകരമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രവർത്തനങ്ങളിൽ തെറ്റ് സംഭവിച്ചാൽ ചൂണ്ടിക്കാട്ടുന്നതിനോ വിമർശിക്കുന്നതിനോ തെറ്റില്ലെന്നും അതേസമയം, ഒരു സംവിധാനത്തെ ആകെ മോശമായി ചിത്രീകരിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ആളെ ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായി എന്ന തരത്തിൽ ചിത്രീകരിക്കാൻ നടന്ന ശ്രമം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഇടപെടലിൽ ചിലപ്പോൾ ചില വിമർശനങ്ങൾ ഉണ്ടാവാം. എല്ലാ കാര്യങ്ങളും പൂർണതയിൽ നടന്നുകൊള്ളണമെന്നില്ല. എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിനോ വിമർശിക്കുന്നതിലോ കുഴപ്പമില്ല. എന്നാൽ, ഒരു സംവിധാനത്തെ ആകെ സംശയത്തിന്റെ പുകപടലത്തിലാക്കുന്ന തെറ്റായ ഇടപെടൽ ഒഴിവാക്കണം. ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

ഒരാൾക്ക് രോഗബാധ കണ്ടെത്തിയാൽ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് 4.45ന് ഫലം കോട്ടയം ഡിഎഒയ്ക്ക് ലഭിച്ചത് മുതൽ എല്ലാ നടപടികളും സ്വീകരിച്ചു. ഇന്നലെ മാത്രം കോട്ടയത്ത് 162 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുത്തത്. ഓരോരുത്തരെയും ആംബുലൻസ് അയച്ച് വീട്ടിൽ നിന്ന് കൊണ്ടു വരികയും സാമ്പിളെടുത്ത് അതേ ആംബുലൻസിൽ തിരിച്ചെത്തിക്കുകയുമാണ് ചെയ്യുന്നത്. യാത്ര കഴിഞ്ഞാൽ ആംബലൻസ് അണുവിമുക്തമാക്കുകയും ചെയ്യും. ഇന്നലെ ആറ് പോസിറ്റീവ് ഫലമാണ് കോട്ടയത്ത് വന്നത്.

ആറ് പേരെയും രാത്രി 8.30ഓടെ മെഡിക്കൽ കോളജിലെത്തിച്ചു. എല്ലാവരും ക്വാറൻറൈനിൽ കഴിയുന്നവരായിരുന്നു. പ്രത്യേകിച്ച് ഒരു വീഴ്ചയും വന്നിട്ടില്ല. പിന്നെ എന്തിനാണ് ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന തരത്തിൽ ചർച്ച കൊണ്ടു പോവുകയും രോഗബാധിതരെ വിളിച്ച് പൊതു പ്രസ്താവന നടത്താൻ ശ്രമിക്കുകയും ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, കോട്ടയത്തെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതവും അതു സംബന്ധിച്ച വിവാദം അനാവശ്യവുമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP