Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിദേശത്തുനിന്ന് കൂടുതൽ വിമാന സർവീസിന് ശ്രമിക്കും; വിദേശത്ത് പഠിക്കാൻ പോയി പെട്ടുപോയവരെതിരികെ എത്തിക്കുക അടിയന്തരാവശ്യം; മലയാളികളുടെ കൃത്യമായ കണക്കില്ലാത്തതുകൊണ്ടാണ് കേന്ദ്രം കൂടുതൽ വിമാനം അനുവദിക്കാത്തതെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി

വിദേശത്തുനിന്ന് കൂടുതൽ വിമാന സർവീസിന് ശ്രമിക്കും; വിദേശത്ത് പഠിക്കാൻ പോയി പെട്ടുപോയവരെതിരികെ എത്തിക്കുക അടിയന്തരാവശ്യം; മലയാളികളുടെ കൃത്യമായ കണക്കില്ലാത്തതുകൊണ്ടാണ് കേന്ദ്രം കൂടുതൽ വിമാനം അനുവദിക്കാത്തതെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേക വിമാന സർവ്വീസ് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്നുണ്ടെന്നും കൂടുതൽ സർവ്വീസ് ലഭിക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാൻഫ്രാൻസിസ്‌കോ, ന്യൂയോർക്ക്, വാഷിങ്ടൺ, ഷിക്കാഗോ എന്നിവിടങ്ങളിൽ നിന്ന കേരളത്തിലേക്ക് കൂടുതൽ വിമാനസർവ്വീസ് വേണമെന്ന് ആവശ്യപ്പെട്ട് വിദേശ മന്ത്രാലയയത്തിന് കത്തുനൽകിയിട്ടുണ്ട്. അമേരിക്കയിലെ മലയാളി സംഘടനാ പ്രിതിനിധികളുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതോടൊപ്പം ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്‌നങ്ങളും നിരന്തരം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുന്നുണ്ട്.

വിസയുടെ കാലാവധി കഴിഞ്ഞ് വിദേശരാജ്യങ്ങളിൽ കഴിയുന്ന മലയാളികൾ നിയമക്കരുക്കിൽ പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദേശമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് പഠിക്കാൻപോയി പെട്ടുപോയവരെ തിരികെ എത്തിക്കുക എന്നത് അടിയന്തരാവശ്യമാണ്. നോർക്കവഴി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും സംസ്ഥാന സർക്കാർ ബന്ധപെടുന്നുണ്ട്. നോർക്കയുടെ ഹെൽപ്പ് ഡസ്‌ക് മലയാളികൾ കൂടുതലുള്ള എല്ലാരാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പ്രവാസികൾക്ക് ഇതു വലിയ ആശ്വാസമാണ്.

വിസയുടെ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, ജയിൽ മോചിതരായവർ, വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, മറ്റു രോഗങ്ങൾക്ക് ചികിത്സ ആവശ്യമുള്ളവർ എന്നിവർക്ക് മുൻഗണന നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. വന്ദേഭാരത് മിഷനിൽ ഇനിയും ഉൾപ്പെടാത്ത ധാരാളം മലയാളികൾ നാട്ടിലേക്ക് വരാൻ കാത്തിരിക്കുകയാണ്. എല്ലാവരെയും കൊണ്ടുവരാൻ സംവിധാനമുണ്ടാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. തിരിച്ചുവരുന്നവർക്ക് വൈദ്യപരിശോധനയും ക്വാറന്റൈനും ചികിത്സയും ഉൾപ്പെടെ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യും.

ലേബർ ക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾ, ജയിൽ മോചിതരായി തിരികെ വരുന്നവർ എന്നിവരുടെ വിമാന ടിക്കറ്റിന്റെ ചെലവ് കേന്ദ്രസർക്കാർ വഹിക്കണം. തൊഴിൽ നഷ്ടപ്പെട്ട് വരുന്നവർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണം.

ഫൊക്കാനാ പ്രസിഡണ്ട് മാധവൻ പി. നായർ, ഡോ. എം. അനിരുദ്ധൻ, സജിമോൻ ആന്റണി, ഡോ. ബോബി വർഗീസ്, ടോമി കൊക്കാട്ട്, ജെസ്സി റിൻസി, ജോർജ് വർഗീസ്, അനുപമ വെങ്കിടേശൻ, കുര്യൻ പ്രക്കാനം, എസ്.കെ. ചെറിയാൻ, യു.എ. നസീർ, ഷിബു പിള്ള, ഡോ. നരേന്ദ്ര കുമാർ, ബൈജു പകലോമറ്റം, ആനിജോൺ, ഫിലിപ്പോസ് ഫിലിപ്പ്, ഡോ. ജോർജ് കാക്കനാട്ട് തുടങ്ങിയവർ സംസാരിച്ചു.

ഒ.ഐ.സി കാർഡുള്ളവരെ ഈ ഘട്ടത്തിൽ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന പ്രശ്‌നം ചർച്ചയിൽ പങ്കെടുത്തവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇക്കാര്യത്തിൽ വിദേശ മന്ത്രാലയം ചില ഇളവുകൾ വരുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും കേന്ദ്രസർക്കാരുമായി തുടർന്നും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളുടെ കൃത്യമായ കണക്കില്ലാത്തതുകൊണ്ടാണ് കേന്ദ്രം കൂടുതൽ വിമാനം അനുവദിക്കാത്തതെന്ന് പറയുന്നത് ശരിയല്ല. നോർക്കവഴി രജിസ്റ്റർ ചെയ്ത എല്ലാവരുടെയും വിവരങ്ങൾ മെയ് 5ന് തന്നെ വിദേശ മന്ത്രാലത്തിന് അയച്ചു കൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചാർട്ടേഡ് ഫ്‌ളൈറ്റിന് സംസ്ഥാനത്തിന്റെ അനുമതി വേണമെന്ന പ്രചാരണം ശരിയല്ല. കേന്ദ്രസർക്കാർ തീരുമാനിച്ചാൽ വിമാനം നാട്ടിലെത്തും. വിദേശത്ത് കുടുങ്ങിയവരെ തിരികെകൊണ്ടുവരാൻ പ്രത്യേക വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടത് കേരളമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരികെ എത്തുന്നവരെ സ്വീകരിക്കാൻ കേരളം സജ്ജമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP