Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം; കനത്ത ജാഗ്രത വേണം; പൊതുസ്ഥലങ്ങളിൽ മാർഗരേഖ പാലിക്കാൻ ഫെബ്രുവരി പത്ത് വരെ പരിശോധന ശക്തമാക്കും; 25,000 പൊലീസുകാരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം; കനത്ത ജാഗ്രത വേണം; പൊതുസ്ഥലങ്ങളിൽ മാർഗരേഖ പാലിക്കാൻ ഫെബ്രുവരി പത്ത് വരെ പരിശോധന ശക്തമാക്കും;  25,000 പൊലീസുകാരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം തീവ്രമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളും വ്യാപന നിരക്കും കൂടുതലാണ്. കനത്ത ജാഗ്രത തുടരണം. പൊതു സ്ഥലങ്ങളിൽ കോവിഡ് മാർഗരേഖ പാലിക്കുന്നു എന്നുറപ്പാക്കാൻ പൊലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ മുതൽ ഫെബ്രുവരി 10 വരെ പരിശോധന തുടരും. ഇതിനായി 25,000 പൊലീസുകാരെ വിന്യസിക്കും. അടഞ്ഞ ഹാളുകളിൽ ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണം. വാർഡുതല സമിതികൾ വീണ്ടും പുനരുജ്ജീവിപ്പിക്കും. വാർഡ് അംഗം നേതൃത്വം നൽകും. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ഷോപ്പിങ് മാൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും.

സെക്ടറൽ മജിസ്‌ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. അവർ പൊലീസിനൊപ്പം പ്രവർത്തിക്കും. വിവാഹച്ചടങ്ങുകൾ നടത്തുമ്പോഴും ശ്രദ്ധ വേണം. ഹാളിൽ പരിപാടി നടത്തുമ്പോൾ ഉടമകൾ ആൾക്കൂട്ടം ഉണ്ടാകാതെ നോക്കണം. രാത്രി 10 മണിക്കുശേഷം പരമാവധി യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

5771 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 72,392 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് മരണനിരക്ക് മറ്റിടങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണ്. കേരളത്തിലെ സ്ഥിതി കോവിഡ് വ്യാപന രീതിയിലെ സ്വാഭാവിക പരിണാമമാണ്. ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. വിമർശനങ്ങളുണ്ടായാലും പിന്നോട്ടില്ല. യഥാർഥ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP