Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോവ്യക്തിയും ആണ്;' വിശേഷ അവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണമെന്ന ആർഎസ്എസിന്റെ നിർദ്ദേശങ്ങൾക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോവ്യക്തിയും ആണ്;' വിശേഷ അവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണമെന്ന ആർഎസ്എസിന്റെ നിർദ്ദേശങ്ങൾക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ആർഎസ്എസിന്റെ നിർദേശങ്ങൾക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി. വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം എന്ന് തുടങ്ങുന്ന ആർഎസ്എസിന്റെ കുടുംബ പ്രബോധൻ പരിപാടിയിലെ നിർദ്ദേങ്ങൾ അവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആർ.എസ്.എസ് വീടുകൾ കയറി നടത്തുന്ന പ്രബോധൻ പരിപാടിയിലെ വർഗീയ അജൻഡകളെ വിമർശിച്ച് മുഖ്യന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയ പ്രധാനമന്ത്രി ഈ വിഷയത്തിലും ഇടപെടണമെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതിൽ കൈകടത്താനും ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുള്ള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണ്.

ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തിൽ ഗുഡ് മോർണിങ് പറയരുത് മുതലായ നിർദേശങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ വീടുകയറുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനങ്ങളിൽ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആർഎസ്എസിന്റെ അവകാശവാദം. വാസ്തവത്തിൽ മനുസ്മൃതിയിലെ 'മൂല്യങ്ങൾ' കുടുംബങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിതശൈലി അടിച്ചേൽപ്പിക്കാനുള്ള 'കുടുംബ പ്രബോധനം '. കേന്ദ്രഭരണത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുള്ള ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും.

പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധത കാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്‌കർഷിക്കുകയും ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ ആർഎസ്എസിനോട് അദ്ദേഹം ആവശ്യപ്പെടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP