Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരടിലെ ഫ്‌ളാറ്റിൽ നിന്നും ഒഴിഞ്ഞു പോകുന്നവർക്ക് പുനരധിവാസം ഒരുക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തം തന്നെ; ഈ വിഷയം മറ്റ് ഏതെങ്കിലും വിഷയുമായി താരതമ്യം ചെയ്യാൻ ആവുന്നതല്ല; വിഎസിന്റെ വിമർശനത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി

മരടിലെ ഫ്‌ളാറ്റിൽ നിന്നും ഒഴിഞ്ഞു പോകുന്നവർക്ക് പുനരധിവാസം ഒരുക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തം തന്നെ; ഈ വിഷയം മറ്റ് ഏതെങ്കിലും വിഷയുമായി താരതമ്യം ചെയ്യാൻ ആവുന്നതല്ല; വിഎസിന്റെ വിമർശനത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റിലെ ഒഴിപ്പിക്കൽ നടപടിക്കും പുനരധിവാസത്തിലും സർക്കാറിനെതിരെ വിമർശനവുമായി ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു. ഫ്‌ളാറ്റിൽ നിന്നും ഒഴിഞ്ഞു പോകുന്നവർക്ക് പുനരധിവാസം ഒരുക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തം അല്ലെന്നായിരുന്നു വിഎസിന്റെ വിമർശനം. വിഎസിന്റെ ഈ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.

ഫ്‌ളാറ്റിൽ നിന്ന് ഒഴിഞ്ഞുപോകുന്നവർക്ക് പുനരധിവാസം നൽകേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി നടപ്പാക്കുന്നത് സർക്കാരിന്റെ ഭരണഘടനപാരമായ ഉത്തരവാദിത്തമാണെന്ന അതുകൊണ്ട് മരടിലെ വിഷയം മറ്റ് ഏതെങ്കിലും വിഷയുമായി താരതമ്യം ചെയ്യാവുന്നതല്ലെന്നുമായിരുന്നു വി എസ് ഉന്നയിച്ച വിഷയങ്ങൾക്ക് പിണറായിയുടെ മറുപടി.

മരട് ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോൾ സർക്കാർ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നായിരുന്നു വി എസ് ഉന്നയിച്ച വിമർശനം. സമാനമായ നിയമലംഘനങ്ങൾ സർക്കാർതന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

മരടിലെ ഫ്‌ളാറ്റുകളിൽ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാർപ്പിട സൗകര്യം ഉള്ളവർക്ക് പുനരധിവാസം നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാൽ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സർക്കാരിനു മുമ്പിലുണ്ട്. അവരേക്കാൾ മുൻഗണനയോ, അവർക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാൾ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സർക്കാർ ഫ്‌ളാറ്റുടമകൾക്ക് നൽകുന്നത് തെറ്റായ സന്ദേശമാണ് നൽകുക- വി എസ് ഫേസ്‌ബുക്കിൽ കുറിച്ചു.

നഷ്ടപരിഹാരം നൽകേണ്ടത് നിർമ്മാതാക്കളാണെങ്കിലും ഈ വിഷയത്തിൽ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നൽകുന്നത് സർക്കാരാണ്. ആ തുക നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്‌ളാറ്റ് തിരികെ നൽകുന്നതോടെ മാത്രമേ ഫ്‌ളാറ്റുടമകൾ നഷ്ടപരിഹാരത്തിന് അർഹരാവുന്നുള്ളു എന്നതിനാൽ, ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് മാത്രം നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടതുണ്ടെന്നും വി എസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP