Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്; ഇത്തരം സമരരീതികൾ നാടിനെതിരായ വെല്ലുവിളിയായി മാത്രമേ കാണാനാകൂ; കോവിഡ് പ്രോട്ടോക്കോൾ ഒരു തരത്തിലും പാലിക്കുന്നില്ല; അതിരു കടന്നാൽ പകർച്ചവ്യാഥി നിയമം ചുമത്തി കേസെടുക്കും; പ്രതിപക്ഷ സമരത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിഷേധത്തിന്റെ പേരിൽ ആളെക്കൂട്ടാനുള്ള മത്സരം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്. ഈ ഘട്ടത്തിൽ ഇത്തരം സമരരീതികൾ നാടിനെതിരായ വെല്ലുവിളിയായി മാത്രമേ കാണാനാകൂ എന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

സമരക്കാർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടും എപ്പിഡമിക് ഓർഡിനൻസ് പ്രകാരവും നിയമനടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് പ്രോട്ടോക്കോൾ ഒരു തരത്തിലും പാലിക്കുന്നില്ല.

നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 11 മുതൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് 385 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

1131 പേർ അറസ്റ്റിലായി. സമരത്തിനിടെ മാസ്‌ക് ധരിക്കാത്തതിലും, ശാരീരിക അകലം പാലിക്കാത്തതിലും 1629 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP