Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര ബജറ്റ് വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങും; സംസ്ഥാന ബജറ്റ് വെറും വാഗ്ദാനം മാത്രമാകാതിരിക്കാൻ സാമ്പത്തിക വിഭവങ്ങളുടെ പിന്തുണ അത്യാവശ്യം; വിഭവശേഷി കൂട്ടാനാണ് കിഫ്ബി വഴി 50000 കോടിയുടെ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി

കേന്ദ്ര ബജറ്റ് വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങും; സംസ്ഥാന ബജറ്റ് വെറും വാഗ്ദാനം മാത്രമാകാതിരിക്കാൻ സാമ്പത്തിക വിഭവങ്ങളുടെ പിന്തുണ അത്യാവശ്യം; വിഭവശേഷി കൂട്ടാനാണ് കിഫ്ബി വഴി 50000 കോടിയുടെ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശേരി: കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും പദ്ധതികൾ വെറും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുമെന്ന സൂചനയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇഎംഎസ് പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ നൽകിയിരുന്ന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു വരികയാണ്. നമ്മുടെ ആവശ്യങ്ങൾ വലുതും എന്നാൽ വിഭവശേഷി വളരെ ചെറുതുമാണ്. ഇതിനു പ്രതിവിധിയായാണ് ഇപ്പോൾ നടത്തി വരുന്നത് ഇതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് കിഫ്ബി വഴി 50000 കോടിരൂപയുടെ പദ്ധതികൾ ബജറ്റിനു പുറത്ത് പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.

ബജറ്റ് വെറും വാഗ്ദാനങ്ങൾ മാത്രമാകാതിരിക്കാൻ സാമ്പത്തികവിഭവങ്ങളുടെ പിൻതുണ അത്യന്താപേക്ഷിതമാണ്. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിന് ഭരണയന്ത്രത്തിന്റെ കാര്യശേഷിയും പ്രധാനഘടകമാണ്. പിന്നോക്ക വിഭാഗത്തിലുള്ള ജനങ്ങളെയും വികസനത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളെയും കണ്ടെത്തിയഅവയെ വികസനത്തിന്റെ പൊതുധാരയിലെത്തിക്കാനുള്ള കാഴ്ചപ്പാടും ഭരണാധികാരികൾ സൂക്ഷിക്കേണ്ടതുണ്ട്. കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയ പൂർത്തിയാക്കാൻ 31000 കോടി രൂപ
ആവശ്യമാണ്. ഇതിൽ 16000 കോടി രൂപ ഭൗതികമേഖലയുടെ പുനസൃഷ്ടിക്കായി വേണ്ടതാണ്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 5000 കോടി രൂപ മാത്രമാണ് ലഭിക്കുക. 7000 കോടി രൂപ രാജ്യാന്തര ഏജൻസികളിൽ നിന്നും കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. കേരള ബജറ്റിൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 25 പ്രധാന പദ്ധതികളും 1200 വിവിധ സ്‌കീമുകളും നടപ്പാക്കും. വ്യവസായ വികസന മേഖലയിൽ മാത്രം കിഫ്ബി വഴി 16000 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

യോഗത്തിൽ ഇ എം എസ് പീന ഗവേഷണ കേന്ദ്രം പ്രസിഡന്റ് പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സി.എം.ദിനേശ്മണി, ഡയറക്ടർ സി.ബി.ദേവദർശൻ, വനിത കമ്മീഷ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP