Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർക്കും എന്തും വിളിച്ചുപറയാവുന്ന സ്ഥലമല്ല കേരളം; ഭരിക്കുന്നത് എൽഡിഎഫാണ്; പി.സി.ജോർജിന്റേത് നീചമായ വാക്കുകൾ; ആലപ്പുഴ റാലിക്കിടെ കേട്ടതും കടുത്ത മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യമെന്നും മുഖ്യമന്ത്രി

ആർക്കും എന്തും വിളിച്ചുപറയാവുന്ന സ്ഥലമല്ല കേരളം; ഭരിക്കുന്നത് എൽഡിഎഫാണ്; പി.സി.ജോർജിന്റേത് നീചമായ വാക്കുകൾ; ആലപ്പുഴ റാലിക്കിടെ കേട്ടതും കടുത്ത മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആർക്കും എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളമെന്നും ഭരിക്കുന്നത് എൽ.ഡി.എഫാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പി.സി. ജോർജിന്റേത് നീചമായ വാക്കുകളാണ്. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോർജ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആലപ്പുഴ റാലിക്കിടെ കേട്ടതും കടുത്ത മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യമാണ്. അതിന്റെ ആപത്ത് മുദ്രാവാക്യം വിളിച്ച കുട്ടിക്ക് അറിയില്ല. ന്യൂനപക്ഷവർഗീയതയും ഭൂരിപക്ഷവർഗീയതയും നാടിന് ആപത്താണ്. ഇതിനെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP