Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എൽഡിഎഫിന്റെ നയം മനസിലാക്കി പൊലീസ് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ; പൊതു പ്രവർത്തകർക്കെതിരേ കാപ്പ ചുമത്താനോ യുഎപിഎ ദുരുപയോഗം ചെയ്യാനോ പാടില്ല; പൊലീസിന്റെ ന്യായമായ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നല്കുമെന്നും മുഖ്യമന്ത്രി

എൽഡിഎഫിന്റെ നയം മനസിലാക്കി പൊലീസ് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ; പൊതു പ്രവർത്തകർക്കെതിരേ കാപ്പ ചുമത്താനോ യുഎപിഎ ദുരുപയോഗം ചെയ്യാനോ പാടില്ല; പൊലീസിന്റെ ന്യായമായ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നല്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നയം മനസ്സിലാക്കി വേണം പൊലീസ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിറമയാി വിജയൻ. ഓരോ ഉദ്യോഗസ്ഥരും ഇതു മനസിലാക്കി പ്രവർത്തിക്കണമെന്ന് തിരുവനന്തപുരം റേഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നല്കി.

രാഷ് ട്രീയ സമ്മർദങ്ങൾക്കും ജാതിമത ശക്തികളുടെ സമ്മർദങ്ങൾക്കും പൊലീസ് വഴങ്ങരുത്. അഴിമതിയും മൂന്നാംമുറയും പൊലീസിൽ വച്ചുപൊറുപ്പിക്കില്ല. പക്ഷപാതിത്വം പാടില്ല. കേസുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നല്കി.

പൊലീസിന്റെ ന്യായമായ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകും. പൊതുപ്രവർത്തകർക്കെതിരെ കാപ്പ ചുമത്തരുത്. യുഎപിഎ നിയമം ദുരുപയോഗം ചെയ്യരുത്.
വിവാദസംഭവങ്ങളിൽ നയപരമായി വേഗം തീരുമാനമെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ് ടാവ് രമൺശ്രീവാസ്തവ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പൊലീസിന് സ്ഥിരമായി വീഴ്ചകൾ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് നടന്ന യോഗത്തിന്റെ മാതൃകയിൽ കണ്ണൂരും, മലപ്പുറത്തും, എറണാകുളത്തും സമാനമായി റേഞ്ച് അടിസ്ഥാനത്തിൽ യോഗം നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP