Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് 10 പുതിയ റെയിൽവെ മേൽപ്പാലങ്ങൾ കൂടി; നിർമ്മാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് 10 പുതിയ റെയിൽവെ മേൽപ്പാലങ്ങൾ കൂടി; നിർമ്മാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ 10 റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചിറയൻകീഴ്,മാളിയേക്കൽ,ഇരവിപുരം, ഗുരുവായൂർ, ചിറങ്ങര, അകത്തേത്തറ,വാടാനാംകുറിശി, താനൂർ , ചേലാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ മേൽപ്പാലങ്ങൾ. 251കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിപ്പെടുത്തിയാണ് നിർമ്മാണം.

ലെവൽ ക്രോസ് വിമുക്ത കേരളം എന്ന സർക്കാർ ലക്ഷ്യത്തിലേക്കുള്ള തുടക്കം. ആറ് ജില്ലകളിലായാണ് പത്ത് റെയിൽവെ മേൽപ്പാലങ്ങൾ വരുന്നത്. പദ്ധതികൾ പൂർണ്ണമാകുന്നതോടെ പ്രധാനപ്പെട്ട നിരത്തുകളിലെ ഗതാഗത തടസങ്ങൾക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 251കോടിയാണ് മേൽപ്പാലങ്ങളുടെ നിർമ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. റോഡ‍്സ് ആൻറ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷനാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയാണ് ഫണ്ട് ലഭ്യമാക്കുന്നത്. മേൽപ്പാലങ്ങളിൽ രണ്ട് വരി നടപ്പാതയുമുണ്ടാകും. ഒരുവർഷത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP