Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം; ചടങ്ങിൽ നഞ്ചിയമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ആദരം

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം; ചടങ്ങിൽ നഞ്ചിയമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ആദരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു.

ഇന്ന് മുതൽ 15 വരെ നീണ്ടു നിൽക്കുന്ന ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി നഞ്ചിയമ്മയെ ആദരിച്ചത്. കേരളത്തിലെ ഗോത്രവർഗ്ഗ ജനതയുടെ സംഗീതപാരമ്പര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരിയെ ആദരിച്ചതിലൂടെ 'പരമ്പരാഗത അറിവുകളുടെ സംരക്ഷണത്തിലും പ്രചാരണത്തിലും തദ്ദേശീയ വനിതകളുടെ പങ്കാളിത്തം' എന്ന ഇത്തവണത്തെ ദിനാചരണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സർക്കാർ ചെയ്തത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

'ഗോത്രജനതയുടെ അമൂല്യമായ സംസ്‌കാരവും അറിവുകളും പ്രാധാന്യത്തോടെ കാണുവാനും അവ വരും തലമുറയിലേയ്ക്ക് കൂടി പകരുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതോടൊപ്പം അവരുടെ ക്ഷേമത്തിനും പുരോഗതിക്കുമായി ഫലപ്രദമയ നയങ്ങൾ നടപ്പാക്കേണ്ടതുമുണ്ട്. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ ഈ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നത്. അതിന്റെ ഭാഗമായി ആദിവാസി ജനവിഭാഗത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, ഭൂമി, പാർപ്പിടം തുടങ്ങിയ നിരവധി ആവശ്യങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ നമുക്ക് സാധിച്ചു.

രാജ്യത്തു തന്നെ ആദ്യമായി ആദിവാസി ക്ഷേമത്തിനായി ജനസംഖ്യാനുപാതത്തെക്കാൾ ഉയർന്ന തുക മാറ്റിവെക്കുന്ന രീതിക്ക് തുടക്കമിട്ടത് ഈ സർക്കാരാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ 735 കോടി രൂപയാണ് പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി വകയിരുത്തിയത്. ഇത് മുൻവർഷത്തേക്കാൾ 57 കോടി രൂപ അധികമാണ്.

'വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന സമൂഹസൃഷ്ടിക്കായി ഏറ്റവുമധികം പാർശ്വവത്ക്കരിക്കപ്പെട്ടവരെ മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് ഈ സർക്കാർ നടത്തുന്നത്. ആ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണയും സഹകരണവും പൊതുസമൂഹത്തിൽ നിന്നുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ലോക തദ്ദേശീയ ദിനത്തിന്റെ പ്രസക്തി മനസ്സിലാക്കി ആ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി ഒരുമിച്ചു നിൽക്കാമെന്നും', മുഖ്യമന്ത്രി പറഞ്ഞു. വൈകീട്ട് അഞ്ചിന് അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP