Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; ഈ മാസം 25ന് ചേരുന്ന യോഗം ചർച്ച ചെയ്യുക ബജറ്റ് സമ്മേളനത്തിൽ കേരളം ആവശ്യപ്പെടേണ്ട കാര്യങ്ങൾ സംബന്ധിച്ച്

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; ഈ മാസം 25ന് ചേരുന്ന യോഗം ചർച്ച ചെയ്യുക ബജറ്റ് സമ്മേളനത്തിൽ കേരളം ആവശ്യപ്പെടേണ്ട കാര്യങ്ങൾ സംബന്ധിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ജനുവരി 25 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലാണ് യോഗം. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.

ജനുവരി 31 മുതൽ ഏപ്രിൽ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം ചേരുന്നത്. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാർച്ച് രണ്ട് മുതൽ ഏപ്രിൽ മൂന്ന് വരെയുമാണ്. വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ ബജറ്റ് വിഹിതം പരിശോധിക്കാൻ പാർലമെന്ററി കമ്മിറ്റികളെ അനുവദിക്കുന്നതിനുള്ള ബജറ്റ് സെഷന്റെ രണ്ട് ഘട്ടങ്ങൾക്കിടയിൽ സാധാരണയായി ഒരു മാസത്തെ ഇടവേള പതിവുള്ളതാണ്.

ഈ വർഷത്തെ ബജറ്റിൽ, ധനകാര്യ മന്ത്രാലയം ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരവധി നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയർന്ന വരുമാനമുള്ളവർക്കുള്ള പുതിയ സ്ലാബുകൾ, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കൽ എന്നിവയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ള ചില നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP