Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ചെലവായത് എത്രയെന്ന് പറയാമോയെന്ന് സഭയിൽ ആവർത്തിച്ച് ചോദിച്ച് അനൂപ് ജേക്കബും നെല്ലുക്കുന്നും; കമാന്ന് ഒരക്ഷരം ഉരിയാടാതെ മൗനവൃതത്തിൽ മുഖ്യന്റെ പ്രതികരണവും; സാമ്പത്തിക ഞെരുക്കത്തിലും 12 ദിവസത്തെ വിദേശയാത്ര നടത്തിയ മുഖ്യനേയും പരിവാരങ്ങളേയും വിമർശിച്ച് പ്രതിപക്ഷം; വിദേശപര്യടനത്തിന്റെ ചിലവും നേട്ടങ്ങളും തുറന്ന് പറയാതെ മുഖ്യമന്ത്രി പിണറായിയും; പത്ത് ലക്ഷം ചെലവിൽ ജപ്പാൻ,കൊറിയ വഴി ലോകം കറങ്ങിയ മന്ത്രിപ്പട ഉത്തരം കിട്ടാത്ത ഒളിച്ചോട്ടത്തിൽ

എം എസ് ശംഭു

തിരുവനന്തപുരം: വിദേശസന്ദർശനയാത്ര ചെലവിന്റെ കണക്ക് ചോദിച്ചപ്പോൾ സഭയിൽ ഉത്തരം പറയാതെ മുഖ്യമന്ത്രി.കഴിഞ്ഞ മാസം12നാണ് കോൺഗ്രസ് എംഎ‍ൽഎമാരായ അനൂപ് ജേക്കബും എൻ.എൽ നെല്ലിക്കുന്നും വിദേശയാത്രാ ചെലവിനെപ്പറ്റി സഭയിൽ ചോദ്യം ആവർത്തിച്ചത്. കുടുംബസമേതമുള്ള വിദേശയാത്രയെ ചോദ്യം ചെയ്താണ് കോൺഗ്രസ് സഭയിൽ ചോദ്യം ആവർത്തിച്ചത്.

1, ഈ സർക്കാർ കാലയളവിൽ എത്ര മന്ത്രിമാർ കുടുംബസമേതം വിദേശസന്ദർശനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാകാമോ?

2, ഓരോ വിദേശയാത്രയിലും മന്ത്രിമാരെ അനുഗമിച്ച ഉദ്യോഗസ്ഥരുടെ വിവരം ലഭിക്കാമോ?
3, പ്‌സ്തുത കാലയളവിൽ വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി സംസ്ഥാന വികസനം ലക്ഷ്യമാക്കി ഒപ്പിട്ട ധാരണാപത്രങ്ങൾ എത്രയെണ്ണമുണ്ട് എന്ന് വ്യക്തമാക്കാവോഎന്നിവയായിരുന്നു അനൂപ് ജേക്കബ് മുഖ്യമന്ത്രിയോട് ചോദ്യം ആവർത്തിച്ചത്.എന്നാൽ അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മറുപടി പറയാതെയാണ് മുഖ്യൻ മടങ്ങിയത്.

സഭയിൽ എൻ.എ നെല്ലിക്കുന്നിന്റെ ചോദ്യം

1, ഓരോ യാത്രയിലും ചെലവായ തുകയും സന്ദർശിച്ച രാജ്യങ്ങളും പങ്കെടുത്ത ചടങ്ങുകളുടെ വിശദാംശങ്ങളും നൽകാമോ?

2, ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകൾ എത്രയാണ്?

3, യാത്രകൾ കൊണ്ട് സംസ്ഥാനത്തിന് ലഭ്യമായ ഇടയുള്ളതുമായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ എന്നിവയാണ് മുഖ്യമന്ത്രിയോട് ആവർത്തിച്ച ചോദ്യം.

എന്നാൽ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്ഡകാൻ മുഖ്യൻ തയ്യാറായില്ല. ഇതോടെ ഇടത് മന്ത്രിമാരുടെ വിദേശയാത്ര ധൂർത്തിനെ പരിഹസിച്ച് കോൺഗ്രസും രംഗത്തെത്തിയിരിക്കുകയാണ്. സ്പീക്കർ പലതവണ റൂളിങ് കൊടുത്തിട്ട് പോലും മുഖ്യമന്ത്രി പ്രതികരണം ആരാഞ്ഞില്ല.

സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോഴാണ് ഖജനാവിൽ നിന്ന് പത്ത് ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രിയും പരിപാരങ്ങളും വിദേശസന്ദർശനം നടത്തിയത്. 12 ദിവസത്തെ ജപ്പാൻ, കൊറിയ സന്ദർശനത്തിനായി പുറപ്പെട്ട സംഘം ഒട്ടനവധി വിദേശനിക്ഷേപദ്ധതികൾക്കും കൈകൊടുത്തെന്ന് വാർത്തയെത്തിയിരുന്നു. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്രയെന്നാണ് വിശദീകരണമെങ്കിലും ഇത്രയും ദിവസം മുഖ്യമന്ത്രിയും സംഘവും സംസ്ഥാനം വിട്ടു നിൽക്കുന്നതിനെതിരേ കടുത്ത വിമർശനം പ്രതിപക്ഷം ഉയർത്തിയിരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദേശ സന്ദർശനമെന്നതും ശ്രദ്ധേയമായിരുന്നു.

യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നൽകിയപ്പോൾ, 11 ദിവസത്തെ യാത്രക്കിടയിലെ അത്യാവശ്യചെലവുകൾക്കായി പണം കരുതണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ സംഘം യാത്ര പുറപ്പെട്ടപ്പോഴും ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. സംസ്ഥാനത്തേക്ക് നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള സംഘത്തിന്റെ പര്യടനത്തിനാവശ്യമായ പണം അനുവദിച്ച് പൊതുഭരണ വകുപ്പ് ജോയന്റ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. യാത്രയിലെ അംഗമായ ശുചിത്വമിഷൻ ഡയറക്ടർ മിർ മുഹമ്മദ് ഐ.എ.എസിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 10 ലക്ഷം രൂപ കൈമാറിയത്. ഇതിൽ ഏഴ് ലക്ഷം രൂപ ജാപ്പനീസ് കറൻസിയായും, മൂന്ന് ലക്ഷം രൂപ കൊറിയൻ കറൻസിയായിട്ടുമാണ് നൽകിയിരിക്കുന്നത്.

കേരള പുനർനിർമ്മാണ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയിൽ 10 ദിവസമാണ് യൂറോപ്പിൽ സന്ദർശനം നടത്തിയിരുന്നത്. കുറേ വിവാദങ്ങളുണ്ടായതൊഴിച്ചാൽ സംസ്ഥാനത്തിന് ഇതിലൂടെ പ്രത്യേകിച്ചൊരു ഗുണവുമുണ്ടായിട്ടില്ലെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷവും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മറ്റ് മന്ത്രിമാരുടെ ഭാര്യമാരും സംഘത്തിലുണ്ടായിരുന്നു.

ജപ്പാൻ സന്ദർശനം കൊണ്ട് വിദേശ നിക്ഷേപം എത്തുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപ സെമിനാറിൽ ജപ്പാനിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം ലഭിച്ചെന്നാണ് മന്ത്രിസംഘം വിദേശ സന്ദർശനത്തിന് ശേഷം വ്യക്തമാക്കുന്നത്.

നിറ്റ ജലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു, എട്ട് ജാപ്പനീസ് കമ്പനികൾ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യവും അറിയിച്ചു. നിറ്റ ജലാറ്റിൻ ഡയറക്ടർ ഹിരോഷി നിട്ടയാണ് കമ്പനിയെ പ്രതിനിധീകരിച്ച് പ്രഖ്യാപനം നടത്തിയത്. ഒസാക്ക ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ ഒസാക്കകോബിയിലെ കോൺസുലേറ്റ് ജനറലും കേരള സർക്കാരും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP