Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി.ജെ.ജോസഫ് വിളിച്ച യോഗത്തിൽ ഇടതുപക്ഷ പഞ്ചായത്ത് അംഗത്തിന്റെ വെല്ലുവിളി; എംഎൽഎയ്ക്ക് നേരേ അസഭ്യം ചൊരിച്ചിലും ഭീഷണിയും കയ്യേറ്റ ശ്രമവും; മലങ്കര ടൂറിസം ഫെസ്റ്റ് യോഗം അലങ്കോലപ്പെട്ടു

പി.ജെ.ജോസഫ് വിളിച്ച യോഗത്തിൽ ഇടതുപക്ഷ പഞ്ചായത്ത് അംഗത്തിന്റെ വെല്ലുവിളി; എംഎൽഎയ്ക്ക് നേരേ അസഭ്യം ചൊരിച്ചിലും ഭീഷണിയും കയ്യേറ്റ ശ്രമവും; മലങ്കര ടൂറിസം ഫെസ്റ്റ് യോഗം അലങ്കോലപ്പെട്ടു

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മലങ്കര ടൂറിസം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടൂറിസം ഹബ്ബ് ചെയർമാൻ പി.ജെ ജോസഫ് എംഎ‍ൽഎ വിളിച്ച യോഗത്തിൽ ഇടതുപക്ഷ പഞ്ചായത്ത് മെമ്പറുടെ വെല്ലുവിളിയെത്തുടർന്ന് യോഗം അലങ്കോലപ്പെട്ടു. 10-ാം തിയതി മുതൽ 19-ാം തീയതി വരെ മുട്ടത്ത് നടത്താനുദ്ദേശിക്കുന്ന മലങ്കര ഫെസ്റ്റിന്റെ ആലോചനായോഗത്തിലാണ് മുട്ടം പഞ്ചായത്ത് മെമ്പറായ റ്റി.കെ മോഹനൻ എംഎ‍ൽഎയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടത്തുകയും ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്ക് എം വിഐ.പി ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ചേർന്ന യോഗത്തിലാണ് ക്ഷണിക്കപ്പെടാത്ത വ്യക്തിയായ റ്റി.കെ മോഹനൻ എത്തുകയും സദസ്സിൽ നിന്നും അദ്ധ്യക്ഷ വേദിയിലേക്ക് കടന്നു ചെന്ന് എംഎ‍ൽഎയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇത് സംഘർഷത്തിന് ഇടയാക്കി. ശേഷം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ മെമ്പർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ക്ഷണിക്കപ്പെടാത്ത വ്യക്തിയായ റ്റി.കെ മോഹനൻ എന്ന ബാങ്ക് ഉദ്യോഗസ്ഥൻ എംഎ‍ൽഎ യെ കയ്യേറ്റം ശ്രമിച്ചതിനെതിരെ യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP