Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് ഉദ്ഘാടനത്തിനെത്തിയ എംഎൽഎയെ സിപിഎം തടഞ്ഞത് ചടങ്ങിലേക്ക് നഗരസഭാ ചെയർപേഴ്‌സണെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച്; പ്രതിഷേധം ശക്തമായതോടെ സത്യഗ്രഹമിരുന്ന് പി ടി തോമസ് എംഎൽഎ; സിപിഎം മനഃപൂർവം ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു എന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റോഡ് ഉദ്ഘാടനത്തിന് നഗരസഭാ ചെയർപേഴ്‌സണെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഇടത് മുന്നണി പ്രവർത്തകർ ഉദ്ഘാടകനായ എംഎൽഎയെ തടഞ്ഞു. അത്താണി മുണ്ടംപാലം റോഡ് ഉദ്ഘാടനത്തിനെത്തിയ സ്ഥലം എംഎൽഎ പി ടി തോമസിനെയാണ് തടഞ്ഞത്. ഇതിനെ തുടർന്ന് യുഡിഎഫ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

ഉദ്ഘാടന ചടങ്ങിൽ സിപിഎം വാർഡ് കൗൺസിലർ സി എ നിഷാദിനെ അധ്യക്ഷനാക്കിയിരുന്നെങ്കിലും ചെയർപേഴ്‌സണായ ഷീല ചാരുവിനെ ക്ഷണിച്ചിരുന്നില്ല. അടുത്തിടെയാണ് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ ഷീല ചാരു കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. ഇതോടെ യുഡിഎഫിന് നഗരസഭ ഭരണവും നഷ്ടപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് ചെയർപേഴ്‌സണെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതോടെ വാർഡ് കൗൺസിലർ സിഎ നിഷാദിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ചടങ്ങ് നടക്കുന്ന മുണ്ടംപാലം ജംഗ്ഷനിലേക്ക് പ്രതിഷേധവുമായി നീങ്ങി.

ഇത് യുഡിഎഫ് പ്രവർത്തകർ തടഞ്ഞതോടെ വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. പ്രതിഷേധക്കാർ ഫ്‌ളക്‌സ് ബോർഡുകളും കസേരകളും നശിപ്പിച്ചു. പിടി തോമസ് എംഎൽഎയെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ എംഎൽഎ സത്യഗ്രഹമിരുന്നു. എല്ലാവരെയും ക്ഷണിച്ചിരുന്നെന്നും സിപിഎം മനപ്പൂർവം ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും പി.ടി തോമസ് എം എൽ എ പറഞ്ഞു.

പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. മന്ത്രി എ കെ ബാലൻ ഉദ്ഘാടനം നിർവ്വഹിക്കാനിരിക്കുന്ന തൃപ്പൂണിത്തുറ നഗരസഭയുടെ അയ്യങ്കാളി സ്മാരക മന്ദിര ചടങ്ങിൽ നിന്ന് പി ടി തോമസ് എം എൽ എയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതും വിവാദമായിരുന്നു. ഈ സംഭവവും പ്രശ്‌നങ്ങൾക്ക് ഇടയാക്കി. എം എൽ എയെ സിപിഎം പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് യുഡിഎഫ് മുണ്ടംപാലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എം എൽ എയുടെ പരാതിയിൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP