Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ സുരേന്ദ്രനും സികെ ജാനുവും ഉൾപ്പെട്ട കോഴക്കേസ്: മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം

കെ സുരേന്ദ്രനും സികെ ജാനുവും ഉൾപ്പെട്ട കോഴക്കേസ്: മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം

ന്യൂസ് ഡെസ്‌ക്‌

കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രനും സി കെ ജാനുവും ഉൾപ്പെട്ട കോഴക്കേസിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.

ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. മുൻപ് കടം നൽകിയ പണം ജാനു മടക്കി നൽകുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

2019 ൽ വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നതായും അതിൽ ബാക്കിയുള്ള ഒന്നരലക്ഷം രൂപയാണ് മാർച്ചിൽ തിരികെ നൽകിയതെന്നും നേരത്തെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതോടെ .ജാനുവിന്റെ കൈവശം പണമെത്തിയിരുന്നു എന്നത് വെളിവായി. തെരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ് പണം ശശീന്ദ്രന് നൽകിയതെന്നകാര്യവും ശ്രദ്ധേയമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP