Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് സ്ഥിരീകരിച്ച അദ്ധ്യാപികയുമായി സമ്പർക്കം; സി.കെ ആശ എംഎൽഎ ക്വാറന്റൈനിൽ

കോവിഡ് സ്ഥിരീകരിച്ച അദ്ധ്യാപികയുമായി സമ്പർക്കം; സി.കെ ആശ എംഎൽഎ ക്വാറന്റൈനിൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സി.കെ ആശ എംഎൽഎ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച ഒരു അദ്ധ്യാപികയുമായി നേരിട്ട് സമ്പർക്കമുണ്ടായതിനെ തുടർന്നാണിത്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. അദ്ധ്യാപിക തന്റെ വിദ്യാർത്ഥിനിയുടെ വീട്ടിൽ പഠനവിവരം അന്വേഷിച്ചെത്തിയതിന്റെ രണ്ടാമത്തെ ദിവസം വിദ്യാർത്ഥിനിക്ക് ടെലിവിഷൻ കൈമാറുന്ന പരിപാടിയിൽ സി കെ ആശയും പങ്കെടുത്തിരുന്നു. അദ്ധ്യാപികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ക്വാറന്റീനിൽ പ്രവേശിക്കാൻ തീരുമാനിച്ചതായി എഫ് ബി പോസ്റ്റിൽ എംഎൽഎ സൂചിപ്പിക്കുന്നു.

പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പത്തോളം പൊലീസുകാരും പങ്കെടുത്തിരുന്നതായാണ് വിവരം. കോവിഡ് സ്ഥിരീകരിച്ച അദ്ധ്യാപിക സ്കൂളിൽ പുസ്തകവിതരണവും നടത്തിയിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേർ ഉള്ളതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP