Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ മലയാളിത്തിളക്കം; ആദ്യ നൂറ് റാങ്കുകാരിൽ 10 പേർ മലയാളികൾ; അഞ്ചാം റാങ്കുമായി സി.എസ് ജയദേവ്; 36ാം റാങ്കുമായി ആർ ശരണ്യയും; രാജ്യത്താകെ യോഗ്യത നേടിയത് 829 പേർ; ഒന്നാം റാങ്കുമായി പ്രദീപ് സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച് മലയാളി തിളക്കം. 2019 സെപ്റ്റംമ്പറിൽ എഴുതിയ മെയിൻ എഴുത്ത് പരീക്ഷയുടേയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷയുടേയിം ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളിൽ പത്ത് മലയാളികളും ഉൾപ്പെടുന്നു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

റാങ്ക് നേടിയ മലയാളികൾ (റാങ്ക്, പേര് എന്നീ ക്രമത്തിൽ)

5 സിഎസ്. ജയദേവ്

36 ആർ. ശരണ്യ

45 സഫ്‌ന നസ്‌റുദ്ദീൻ

47 ആർ. ഐശ്വര്യ

55 അരുൺ എസ്. നായർ

68 എസ്. പ്രിയങ്ക

71 ബി. യശശ്വിനി

89 നിഥിൻ കെ. ബിജു

92 എ.വി. ദേവി നന്ദന

99 പി.പി. അർച്ചന

പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. www.upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം. രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നവിടങ്ങളിൽ നിയമിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP