Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊയ്ത്ത് കഴിഞ്ഞ് മടങ്ങിയ അതിഥി തൊഴിലാളിയെ പൊലീസുകാരൻ മർദ്ദിച്ചു; പ്രതിഷേധം ഉയർത്തി മെതിയന്ത്ര ഡ്രൈവർമാരായ തൊഴിലാളികൾ; ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഉത്തരവ്

കൊയ്ത്ത് കഴിഞ്ഞ് മടങ്ങിയ അതിഥി തൊഴിലാളിയെ പൊലീസുകാരൻ മർദ്ദിച്ചു; പ്രതിഷേധം ഉയർത്തി മെതിയന്ത്ര ഡ്രൈവർമാരായ തൊഴിലാളികൾ; ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഉത്തരവ്

സ്വന്തം ലേഖകൻ

തൃശൂർ: അരിമ്പൂരിൽ അതിഥി തൊഴിലാളികളെ മർദ്ദിച്ച പൊലീസുകാരനെ മർദ്ദിച്ചു. കൊയ്ത്തുമെതിയന്ത്ര ഡ്രൈവർമാരായ തൊഴിവാളികളെയാണ് പൊലീസുകാരൻ മർദ്ദിച്ചത്. സംഭവത്തിൽ ഇയാളെ സ്ഥലം മാറ്റി. കൺട്രോൾ റൂമിലെ സിപിഒ മിഥുൻ ലാലിനെയാണ് മലയ്ക്കപ്പാറയിലേക്ക് സ്ഥലം മാറ്റിയത്. അരിമ്പൂർ ചാലാടി കോൾ പാടത്തു നിന്ന് കൊയ്ത്തു കഴിഞ്ഞു മടങ്ങിയ അതിഥി തൊഴിലാളികളെയാണ് പൊലിസുകാരൻ അകാരണമായി മർദിച്ചത്.

മർദ്ദനത്തിൽ തമിഴ്‌നാട് സേലം സ്വദേശികളായ ശക്തി (28), കുമരേശൻ (22),വെങ്കിടേഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. കൊയ്ത്തു കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു ഇവർ. കൊയ്ത്തു കഴിഞ്ഞു വരികയാണെന്നു പറഞ്ഞെങ്കിലും ഇതൊന്നും കേൾക്കാതെ ഇവരെ മർദിക്കുകയായിരുന്നു.

മർദ്ദനത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ തടിച്ചു കൂടിയതിനെ തുടർന്ന് അന്തിക്കാട് എസ്ഐ കെജെ ജിനേഷ് സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിക്കുകയും കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടുകയയയിരുന്നു. വിവരമറിഞ്ഞ് മന്ത്രി എ.സി മൊയ്തീൻ, ജില്ലാ കലക്ടർ എസ്.ഷാനവാസ്, മുരളി പെരുനെല്ലി എംഎ‍ൽഎ എന്നിവർ സ്ഥലത്തെത്തിയിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP