Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമ ഭേദഗതിക്കെതിരെ 17ാം തിയ്യതി നടത്തുന്ന ഹർത്താലിൽ നിന്ന് പിന്തിരിയണം; 19ന് ഇടതുപക്ഷ പാർട്ടികൾ സംയുക്തമായി ദേശവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നു; ആ വേളയിൽ ഹർത്താലിന്റെ ആവശ്യകത പരിശോധിക്കാം: ഇസ്ലാമിക സംഘടനകളുടെ ഹർത്താലിനെ തള്ളി സിവിക് ചന്ദ്രൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ 17ാം തിയ്യതി നടത്തുന്ന ഹർത്താലിൽ നിന്ന് പിന്തിരിയണം; 19ന് ഇടതുപക്ഷ പാർട്ടികൾ സംയുക്തമായി ദേശവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നു; ആ വേളയിൽ ഹർത്താലിന്റെ ആവശ്യകത പരിശോധിക്കാം: ഇസ്ലാമിക സംഘടനകളുടെ ഹർത്താലിനെ തള്ളി സിവിക് ചന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡിസംബർ 17ന് കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പിന്തിരിയണമെന്ന് സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ. ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഹർത്താൽ ചില ഇസ്ലാമിക സംഘടനകളും ദളിത് സംഘടനകളും നക്സലൈറ്റ് സംഘടനകളും ചില സാംസ്‌കാരിക പ്രവർത്തകരും അടങ്ങുന്ന സംഘമാണ് നടത്തുന്നത്. ഈ വരുന്ന 19ന് ഇടതുപക്ഷ പാർട്ടികൽ സംയുക്തമായി ദേശവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണ്. അത്തരമൊരു വേളയിൽ ചൊവ്വാഴ്ച നടത്താനുദ്ദേശിക്കുന്ന ഹർത്താലിന്റെ ആവശ്യകത പരിശോധിക്കേണ്ടതാണെന്നും സിവിക് ചന്ദ്രൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു സിവിക്കിന്റെ പ്രതികരണം. 

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്ന സാഹചര്യത്തിൽ പുരോഗമന വാദികളായ മതേതര വാദികളായ, ഇടതുപക്ഷ മനസുള്ള എല്ലാവരും ഉത്കണ്ഠപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പ്രതിപക്ഷ പാർട്ടികളാരും പ്രതിഷേധത്തിന് ഇറങ്ങിയിട്ടില്ല. 19ന് ഇറങ്ങാനിരിക്കുന്ന സാഹചര്യത്തിൽ അതിന് മുമ്പായി നടത്തുന്ന ഹർത്താൽ കേരളത്തിന്റെ വിശാല ഐക്യത്തിന് കോട്ടം തട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിൽ ഇന്ത്യയിൽ വടക്കു കിഴക്കു സംസ്ഥാനങ്ങളിലും ഡൽഹിയിലുമൊക്കെ പ്രതിഷേധം തുടരുകയാണെന്നും കശ്മീർ മുഖ്യധാരയിൽ നിന്നുതന്നെ മാറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കത്തുകയാണ്. ആസ്സാമിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തയാളുകൾ കൊല്ലപ്പെട്ടു. കാശ്ശീർ മാസങ്ങളായി മുഖ്യധാരയിൽനിന്ന് വെട്ടിമാറ്റപ്പെട്ടിരിക്കുകയാണ്. വടക്കേയിന്ത്യയിലും വടക്കു കിഴക്കൻ ഇന്ത്യയിലും യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കാര്യമായ വിവരമൊന്നുമില്ല' സിവിക് പറയുന്നു.

കബിൽ സിബൽ ഉൾപ്പടെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ വളരെ മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും ബിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് നിലപാട് എടുത്തിരുന്നവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും പൗരത്വ ഭേദഗതി ബിൽ തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പാക്കില്ലെന്ന് നിവർന്ന് നിന്ന് പ്രഖ്യാപിക്കുകയും 19 ന് ഇടതുപക്ഷ പാർട്ടികൾ ദേശവ്യാപക പ്രതിഷേധം തുടങ്ങാനിരിക്കുകയും ചെയ്യുന്ന ഈ സമയത്ത്, കഴിയുന്നത്ര ഐക്യമുണ്ടാക്കി മതേതര ഇന്ത്യയുടെ, ജനാധിപത്യ ഇന്ത്യയുടെ വികാരം പ്രകടിപ്പിക്കുകയാണ് വേണ്ടത്. അതിന് തടസ്സമായി നിൽക്കുന്നതായിരിക്കും 17 ന്റെ ഹർത്താലെന്ന് ഞാൻ കരുതുന്നു'-സിവിക് പറഞ്ഞു.

കേരളത്തിലെ ഒരാളൊഴികെ എല്ലാവരും പൗരത്വ ഭേദഗതി ബില്ലിനെതിരാണെന്നും നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചു ചേർത്ത് കേരളം ഈ ബില്ലിനെതിരാണ് എന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെതിരാണ് കേരളമെന്ന പൊതുധാരണയെ തകർക്കാനാണ് ഈ ഹർത്താൽ കൊണ്ട് ഉപകരിക്കുക എന്നും അദ്ദേഹം പറഞ്ഞു. '17 ലെ ഹർത്താൽ പിൻവലിക്കണമെന്നും 19ന് ഇടതുപക്ഷം നടത്തുന്ന പ്രതിഷേധത്തോടൊപ്പം ചേർന്ന് വിശാലമായ ഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് മുൻകൈ എടുക്കണമെന്നും ഹർത്താലിന് ആഹ്വാനം ചെയ്തവരോട് ഞാൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP