Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുരിതാശ്വാസത്തിനായി 250 രൂപ വീതമുള്ള ഓരോ സംഭാവനയ്ക്കും 500 രൂപ അധികമായി ബാങ്ക് നൽകും; പ്രളയക്കെടുതിൽ നിന്നും കരകയറുന്ന കേരളത്തിന് കൈത്താങ്ങായി സിറ്റി ബാങ്ക്; സേവനം സെപ്റ്റംബർ 15 വരെ തുടരുമെന്നറിയിച്ച് ബാങ്ക് അധികൃതർ

ദുരിതാശ്വാസത്തിനായി 250 രൂപ വീതമുള്ള ഓരോ സംഭാവനയ്ക്കും 500 രൂപ അധികമായി ബാങ്ക് നൽകും; പ്രളയക്കെടുതിൽ നിന്നും കരകയറുന്ന കേരളത്തിന് കൈത്താങ്ങായി സിറ്റി ബാങ്ക്; സേവനം സെപ്റ്റംബർ 15 വരെ തുടരുമെന്നറിയിച്ച് ബാങ്ക് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തെ അകമഴിഞ്ഞ് സഹായിക്കുകയാണ് ഏവരും. അതിനിടയിലാണ് ദുരിതാശ്വാസ നിധിയിലേക്ക് അധിക പണം നൽകി ബാങ്ക് അധികൃതർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിറ്റി ബാങ്ക് കാർഡ് ഉപയോഗിച്ച് 250 രൂപയ്ക്ക് മുകളിൽ നൽകുന്ന ഓരോ സംഭാവനയ്ക്കും 500 രൂപ സ്വന്തം നിലയിൽ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകും. donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പണമടയ്‌ക്കേണ്ടത്. സെപ്റ്റംബർ 15 വരെ ഇത് ബാധകമായിരിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 28 വരെയുള്ള കണക്കനുസരിച്ച് ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 713.92 കോടി രൂപയാണ്. 27ന് മാത്രം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ടെത്തിയത് ഇരുപത് കോടി രൂപയുടെ ചെക്കുകൾ. ബുധനാഴ്ച ബാങ്കുകൾ തുറക്കുന്നതോടെ ദുരിതാശ്വാസ നിധിയിലെത്തുന്ന സംഭാവന ആയിരം കോടി പിന്നിടുമെന്നാണ് ധന വകുപ്പിന്റെ കണക്ക്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധി ഇനിയും സമ്പന്നമാകുമെന്നാണ് കണക്കുകൂട്ടൽ.

ഇലക്ട്രോണിക് പെയ്‌മെന്റായി 130.86 കോടി രൂപയും യുപിഐ, ക്യുആർ,വിപിഎ എന്നിവ മുഖേന 130.86 കോടി രൂപയും കിട്ടി. ഓഗസ്റ്റ് ഒമ്പതിന് കാലവർഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടർന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. എന്നാൽ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിനു ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള പണത്തിന്റെ ഒഴുക്കും വർദ്ധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP