Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

ആനത്തലവട്ടം ആനന്ദന് പകരക്കാരനെ കണ്ടെത്തി; ടി പി രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്

ആനത്തലവട്ടം ആനന്ദന് പകരക്കാരനെ കണ്ടെത്തി; ടി പി രാമകൃഷ്ണൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. സിഐടിയു പ്രസിഡന്റായിരുന്ന ആനത്തലവട്ടം ആനന്ദൻ അന്തരിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

നിലവിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ കമ്മിറ്റിയംഗവുമാണ്. വൈസ് പ്രസിഡന്റ് ജി മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ചേർന്ന സംസഥാന കമ്മിറ്റിയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

1968 ൽ സിപിഐ എം അംഗമായ ടി പി രാമകൃഷൻ നിലവിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. ഒന്നാം പിണറായി സർക്കാരിൽ എക്‌സൈസ് , തൊഴിൽ മന്ത്രിയായിരുന്നു. 1970 മുതൽ ട്രേഡ് യൂണിയൻ മേഖലയിലും കാർഷിക തൊഴിലാളി സംഘടനയിലും സജീവമായി പ്രവർത്തിച്ചു. കീഴരിയൂർ ലോക്കൽ കമ്മിറ്റി അംഗം, കടിയങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ബാലുശ്ശേരി ഏരിയ സെക്രട്ടറി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

1981 മുതൽ ഒമ്പത് വർഷത്തോളം സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറിയായിരുന്നു. പേരാമ്പ്രയിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റിൽ യൂണിയൻ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP